ഗവ. എൽ പി എസ് മണലകം /അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നൂറ്റാണ്ടുകൾ പഴക്കമുള്ള വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് മണലകം. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ മികവ് കൊണ്ട് ഒട്ടനവധി നേട്ടങ്ങൾ വിദ്യാലയത്തിനെ തേടിയെത്തി. സബ്‌ജില്ലാതല മികവ് 2016 ബി ആർ സി യിൽ നിന്നും അർഹത നേടി. തോന്നയ്ക്കൽ സാംസ്‌കാരിക സമിതിയിൽനിന്നും 2018 ൽ അക്ഷര ശ്രീ പുരസ്‌കാരം ലഭിച്ചു .2024 ൽ പോത്തൻകോഡ് പഞ്ചായത്ത് തലത്തിൽ എപ്ലസ് ഗ്രേഡോടെ മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു. മികച്ച രീതിയിലുള്ള പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൻറെ ഫലമായി വർഷങ്ങളായി എൽഎസ്എസ് പരീക്ഷയിൽ മികവാർന്ന വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് . പാഠ്യപ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും വളരെയധികം മികവുപുലർത്തുന്ന വിദ്യാലയമാണിത് .അതിൻറെ തെളിവാണ് കലോത്സവങ്ങളിലും മേളകളിലും ലഭിക്കുന്ന പുരസ്കാരങ്ങൾ.ഓരോ വർഷവും വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് വിദ്യാലയത്തിലെ മികവാർന്ന പ്രവർത്തനങ്ങളുടെ ഫലമാണെന്ന് അടിവരയിട്ടു തന്നെ പറയാം .