കൊറോണക്കാലം വന്നപ്പോൾ
മനുഷ്യരെല്ലാരുമൊന്നുപോലെ
മാസ്കിട്ടു നടക്കുന്ന മർത്യരെല്ലാം
കാണാനോ എല്ലാരുമൊന്നുപോലെ
അന്തരീക്ഷത്തിലോ പുകയതില്ലാ
പുഴകളിലോ മലിനീകരണമില്ലാ
റോഡുകളിൽ ട്രാഫിക്കുമില്ലാ
സമയത്തിനൊട്ടും വിലയുമില്ലാ
അഹങ്കാരം കൊണ്ടെന്തെല്ലാം ചെയ്തു നമ്മൾ
ഈയഹങ്കാരത്തിനു മറുപടിയായ്
എത്തിയതാവാമീ കുഞ്ഞു വൈറസ്
ഇനിയൊരല്പം കാത്തിരിക്കാം
നന്നാവാനായി പരിശ്രമിക്കാം