ഗവ. എൽ പി എസ് പെരുമ്പടന്ന/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

80 വ‍‍ർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് അയ്യൻകോഴി സ്കൂൾ എന്ന പേരിലാണ്.സ്കൂളിന് പടിഞ്ഞാറ് ഭാഗത്തായി ഉണ്ടായിരുന്ന അയ്യപ്പ ക്ഷേത്രമാണ് ഇതിന് കാരണമായി പറയുന്നത്.സ്കൂളിന് തൊട്ടു പടിഞ്ഞാറുഭാഗത്തായി സാമാന്യം വലിയ ഒരു കുളം ഉണ്ടായിരുന്നു.ഇതിനെ അയ്യൻ കോഴികുുളം എന്നാണ് വിളിച്ചിരുന്നത്.രണ്ട് ഒാലഷെഡുകളിലായിരുന്നു ആദ്യകാലങ്ങളിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്.സ്കുളിന് വടക്കുവശത്തായി ഉണ്ടായിരുന്ന ഒരു വീടും പറമ്പും ചേർത്ത് സ്കൂൾ വിസ്ത്രതമാക്കി.സ്കൂൾ ഒൗദ്യോഗികമായി രൂപീകരിക്കുന്നതിനു മുൻപ് ഒരു അനൗദ്യോഗിക പഠനകേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നതായി പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞു.ആദ്യകാലത്ത് ഈ വിദ്യാലയത്തിൽ ഒന്നു മുതൽ അ‍‍ഞ്ചു വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ഇന്ന് പ്രീ പ്രെെമറി മുതൽ നാലാം ക്ലാസ്സു വരെ അധ്യയനമ നടത്തുന്നു.