സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

100 വർഷങ്ങൾക്കു മുൻപ് ഒരു കുടിപള്ളിക്കൂടമായി തുടങ്ങി ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ ആയി പരിണമിച്ച വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി. സ്കൂൾ പൂങ്കുളം. കലാകായിക സാഹിത്യ രംഗങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും മികച്ച പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നതിൽ അഭിമാനം കൊള്ളുന്നു. കേരളത്തിൻറെ പൊതു വിദ്യാഭ്യാസരംഗം മികവിൻറെ പുതിയ പടവുകൾ താണ്ടിയപ്പോൾ ഈ വിദ്യാലയത്തിലും അതിൻറെ  പ്രതിഫലനങ്ങൾ  കണ്ടുതുടങ്ങി. ഇതോടുകൂടി വിദ്യാലയത്തിൻറെ ഭൗതിക അന്തരീക്ഷം മെച്ചപ്പെടുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു.

സ്കൂളിൻറെ ചിത്രം