ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ശുചിത്വം നിലനിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ആരോഗ്യവും സൗന്ദര്യവും ദുർഗന്ധവും നീക്കം ചെയ്യുന്നതും അഴുക്കും മലിന വസ്തുക്കളും ഒഴിവാക്കുക എന്നതാണ്. നാം പല്ലുകൾ, വസ്ത്രങ്ങൾ, ശരീരം, മുടി വൃത്തിയാക്കുന്നതിനായി ദിവസേന അടിസ്ഥാനത്തിൽ ശുദ്ധിയാക്കാനും ശുചിത്വം നേടാനും കഴിയും.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥലശുചിത്വം, എന്നിങ്ങനെ എല്ലാം വേർതിരിച്ചുപറയുമെങ്കിലും യഥാർഥത്തിൽ ഇവയെല്ലാം കൂടി ചേർന്നതുതന്നെയാണ് ശുചിത്വം.

• ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക
• ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.
• വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
• നഖം വെട്ടി വൃത്തിയാക്കുക.
• രാവിലെയും രാത്രിയും പല്ലു തേയ്ക്കുക.
• ദിവസവും സോപ്പിട്ട് കുളിക്കുക.
• വൃത്തിയുളളവ വസ്ത്രം ധരിക്കുക.
• മലമൂത്ര വിസർജനം കക്കൂസിൽ മാത്രം ചെയ്യുക.
• മല വിസർജനത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.

 

അപർണ ജയൻ
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം