ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മാളൂട്ടി
മാളൂട്ടി
എന്റെ മൂന്നാം പിറന്നാളിന് അച്ഛൻ വാങ്ങി തന്നതാ എന്റെ മാളൂട്ടിയെ...അവൾക്ക് അന്ന് മൂന്ന് മാസം പ്രായം.. ഇമ്മേ ഇമ്മേ എന്നു കരച്ചിൽ തന്നെ....അമ്മ പറഞ്ഞു പാലുകുടി മാറാത്തതല്ലേ....നിന്റെ പഴയ പാലുകുപ്പി എടുക്ക് നമുക്ക് ഇതിനു കുപ്പിപാൽ കൊടുക്കാം...വയർ ഒക്കെ വീർത്തപ്പോൾ...അവൾ ഉഷാറായി....എന്നോടൊപ്പം ഓടികളിക്കാൻ തുടങ്ങി....അന്നു മുതൽ എല്ലാത്തിനും അവൾ എന്നോടൊപ്പം ഉണ്ട്.....ഊണിലും ഉറക്കത്തിലും.. എന്നോടൊപ്പം മാളൂട്ടിയും വളർന്നു...ഞാൻ സ്കൂളിൽ നിന്നും ചെല്ലുന്നത് നോക്കി അവൾ നിൽക്കും....പിന്നെ ഒരു ബഹളമാ....പെട്ടന്ന് റെഡിയായി അവളോടൊപ്പം ചെല്ലുന്നതു വരെ....ഓടിതൊട്ടുകളി....ഒളിച്ചുകളി... കുളി കിടപ്പ് എല്ലാം ഒന്നിച്ചു തന്നെ.....നാളെ പെരുന്നാളല്ലെ.....നാളെ നമുക്ക് ഒരുപാട് കളിക്കാം...എന്നൊക്കെ മാളൂട്ടിയോട് പറഞ്ഞിട്ടാ രാവിലെ സ്കൂളിലേയ്ക് പോയത്.....വൈകിട്ട് ചെന്നപ്പോൾ പതിവു പോലെ മാളൂട്ടി എന്നെ കാത്തു നിൽപ്പില്ല.....അവൾക്ക് എന്നാ പറ്റി.....മാളൂട്ടീ......മാളൂട്ടീ.....അമ്മേ മാളുട്ടി എവിടെ....അച്ഛൻ അവളെ വിറ്റു മോളെ.. എന്തിന്....എനിയ്കെന്റെ മാളുട്ടിയെ വേണം.....നാളെ അച്ഛന് അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ പൈസ ഇല്ല മോളേ....അല്ലേൽ നിന്റെ മാളൂട്ടിയെ വിൽക്കുമോ.....എന്നാലും അമ്മേ അത് എന്റെ അനിയൻ ആയിരുന്നേൽ വിൽക്കുമായിരുന്നോ.....അമ്മയുടെ ദയനീയ നോട്ടത്തിൽ .....പിന്നെ എനിയ്കൊന്നും ചോദിയ്കാൻ തോന്നിയില്ല........എന്റെ .മാളൂട്ടീ.....................
സാങ്കേതിക പരിശോധന - Kannans തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ