ഗവ. എൽ പി എസ് പള്ളിപ്പുറം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സ്കൂളിലെ മികവാർന്ന പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ട ഒരു പ്രവർത്തനമാണ് അമ്മവായന . കുട്ടികളുടെ വായന ശേഷി വർധിപ്പിക്കുന്നതിനായി ലൈബ്രറി സജീകരിക്കുകയും അതിൽ പത്രങ്ങൾ ,ബലമാസികകൾ എന്നിവ ഉൾപ്പെടുത്തി ഓരോ പിരീഡിലും അധ്യാപികയുടെ സാനിധ്യത്തിൽ കുട്ടികൾ വായിക്കുന്നു.മാത്രവുമല്ല സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്തു അക്ഷരക്കൂട് ഒരുക്കിയിട്ടുണ്ട്. ആ കൂടിൽ ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾ രാവിലെയും വൈകുന്നേരങ്ങളിലും ഇത് പ്രയോജനപ്പെടുത്താറുണ്ട്. അഞ്ചാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയാറാക്കുകയും ചെയുന്നു. വിവിധ ഭാഷകളിലുള്ള സ്കൂൾ അസ്സംബ്ലികൾ സംഘടിപ്പിക്കാറുണ്ട്. സചിത്ര സംയുക്ത ഡയറിയുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസിലെ കൂട്ടുക്കാർ അക്ഷരപത്തായം എന്ന പേരിലും രണ്ടാം ക്ലാസിലെ കൂട്ടുകാർ കുഞ്ഞോർമകൾ എന്ന പുസ്തകവും പ്രകാശനം ചെയ്തു.