Covid 19

കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മഹാവിപത്താണ് മാനവരാശിയെ ഒന്നടങ്കം കാർന്ന് തിന്നുകൊണ്ടിരിക്കുന്നത്. അതിനെതിരെ പോരാടാൻ അതി ജാഗ്രതയോടെ നാം ഓരോരുത്തരും തയ്യാറാകണം.അതിനായിഎടുക്കേണ്ട മുൻകരുതലുകൾ, സാമൂഹ്യ അകലം പാലിക്കുക. വീടിന്റെ പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ ധരിക്കുക. ഇടയ്ക്കിടയ്ക്ക് കൈകാലുകൾ 20 സെക്കൻഡ് നേരം സോപ്പുപയോഗിച്ച് കഴുകുക. പൊതുസ്ഥലങ്ങളിൽ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുക. അസുഖമുള്ള മേഖലകളിലുള്ള ആൾക്കാരുമായി സമ്പർക്കം പുലർത്താതിരിക്കുക. എന്നീ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് നമുക്ക് ഒരു പരിധിവരെ ഇതിനെ പ്രതിരോധിക്കാം. നാളെയൊരു നല്ല ഭാവിക്കായി നമുക്ക് ഒറ്റക്കെട്ടായി ജാഗ്രതയോടെ നീങ്ങാം.

നൂറുൽ ഹുദ
2 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം