2019ൽ സർവ്വശിക്ഷാ കേരള സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന അടിസ്ഥാന ഗണിത ശേഷി ഉറപ്പിക്കുന്നതിനുള്ള ഗണിത പരിപോഷണ പദ്ധതിയാണ് ഉല്ലാസഗണിതം പദ്ധതി അടിസ്ഥാന ഗണിത ശേഷി ഉറപ്പാക്കുവാൻ ഉള്ള ദൈനംദിന പരിപാടികൾ ആണ് ഉല്ലാസഗണിതം പദ്ധതിയിൽ ഉള്ളത്. ഗണിതത്തിൽ സംഖ്യാബോധം ഉറപ്പിക്കുന്നതിനും ഗണിതക്രിയകൾ കുട്ടികളിൽ വളരെ രസകരമായി എത്തിക്കുന്നതിനും പ്രവർത്തനങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനുമായി വിവിധ ഗണിത കളികളിലൂടെ ഇവിടെ അവതരിപ്പിക്കുന്നു ഇതിനായി ഡൈസുകൾ,മുത്തുകൾ ,സംഖ്യ കാർഡുകൾ, പ്ലേ ബോർഡ്സ് ,കോയിൻ തുടങ്ങിയ വ്യത്യസ്തങ്ങളായ പഠനസാമഗ്രികൾ നമുക്ക് ലഭിച്ചിട്ടുണ്ട് . ഒന്നാം ക്ലാസിൽ പ്രവർത്തനമാരംഭിച്ച് തുടർ വർഷങ്ങളിൽ ഉയർന്ന ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട് 2022ൽ രണ്ടാം ക്ലാസ്സിൽ ഉല്ലാസ ഗണിതം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിക്കുവാൻ തീരുമാനിച്ചു.