ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ആരോഗ്യജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യജീവനം

“മോനേ കിച്ചു.. ഒന്ന് എഴുന്നേ‍ൽക്ക് ഇന്നലെ നിന്നോട് പറഞ്ഞതല്ലേ, നിൻെറ അച്ഛൻ റെഡിയായി കേട്ടോ.......നീ പോയി റെഡിയായി വരൂ,മണി ആറായി" അമ്മ പറയുന്നത് കേട്ട് കിച്ചു കണ്ണു തുറന്നു "ഹോ ! എന്തൊരു കഷ്ടമാണിത്? സ്കൂൾ അവധിയുള്ള ദിവസം മാത്രമാണ് കിടന്നുറങ്ങാൻ സമയം കിട്ടുന്നത്.ഈ അച്ഛനെ കൊണ്ടു തോറ്റു......ഇനി മുതൽ എന്നും രാവിലെ അച്ഛൻെറ കൂടെ നടക്കാൻ പോകണമത്രേ.....എനിക്കതിന് ആരോഗ്യമുണ്ടല്ലോ....പിന്നെ എന്തിനാ ഞാൻ നടക്കാൻ പോകുന്നത്.”എന്നെല്ലാം ചിന്തിച്ച് കൊണ്ട് കിച്ചു കിടക്കയിൽനിന്നും എഴുന്നേറ്റു. <
കിച്ചു അഞ്ചാം ക്ളാസ്സിൽ പഠിക്കുന്ന വിദ്യാർഥിയാണ്.ഇപ്പോഴുള്ള കുട്ടികളെ പോലെ മടിയും, മിക്ക സമയങ്ങളിലും ടി.വിയും, കംപ്യൂട്ടർ ഗെയിമും കളിക്കുന്നതാണ് അവൻെറ പ്രധാനമായ വിനോദം. <
“കിച്ചു..........ഇപ്പോൾ നിനക്ക് എന്ത് തോന്നുന്നൂ? നിന്നെ സാമാധാനമായി കിടന്നുറങ്ങാൻ സമ്മതിക്കുന്നില്ല എന്നല്ലേ നീ പറഞ്ഞത്.കണ്ടോ നടക്കാൻ പോകുന്നത്.നമ്മുടെ ആരോഗ്യത്തിനും മാത്രമല്ല പ്രകൃതിയെ വീക്ഷിക്കാനും കഴിയുന്ന കുറച്ച് സമയമാണ്.” കിച്ചു അച്ഛൻ പറയുന്നത് ശരിയാണെന്ന അർഥത്തിൽ തല കുലുക്കി അവനാദ്യം അച്ഛൻ നടക്കാൻ പോകുമ്പോൾ കൂടെ വരാൻ വിസമ്മതിച്ചെങ്കിലും ഇപ്പോൾ എന്തായാലും വന്നത് നന്നായി എന്ന് അവന് തോന്നി. <
ഇങ്ങനെ അവർ സംസാരിച്ചു കൊണ്ട് നടക്കവേ അവർ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടു. കിച്ചുവിന് ഐസ്ക്രീം ഏറെ ഇഷ്ടമാണെന്ന് അറിയാവുന്ന അച്ഛൻ അവൻെറ ആഗ്രഹപ്രകാരം ഐസ്ക്രീം വാങ്ങി നൽകി. അത് കഴിച്ച് കഴിഞ്ഞ് അവൻ ഐസ്ക്രീം കപ്പ് വലിച്ചെറിഞ്ഞിട്ട് അച്ഛൻെറ കൂടെ നടക്കുമ്പോഴാണ് അവൻ എന്തോ കണ്ടിട്ടെന്നപ്പോലെ അച്ഛനോട് ചോദിച്ചൂ "അച്ഛാ ... എന്തായിത് ? വഴിയിൽ മുഴുവൻ ചപ്പു ചവറുമാണല്ലോ.....” ”അതെ മോനെ,എന്നും ഈ സമയത്ത് ഒരു സ്ത്രീ വന്ന് തൂക്കൂന്നതാണ്.നീ ശ്രദ്ധിച്ചില്ലേ....മിക്കതും ഐസ്ക്രീമിൻെറയും മറ്റു ഒഴിഞ്ഞ കവറുകളും മറ്റ് പ്ലാസ്റ്റിക്ക് സാധനങ്ങളുമാണ്.കഴിച്ചിട്ട് അവ ഇവിടെ തന്നെ ഇട്ടാൽ പിന്നെ എത്ര തൂത്താലും എങ്ങനെ വൃത്തിയാവാനാണ്.അച്ഛൻ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അവൻ മുമ്പ് വലിച്ചെറിഞ്ഞ ഐസ്ക്രീം കപ്പിൻെറ കാര്യം ഓർത്തത്. അവൻ ഓടിച്ചെന്ന് അത് എടുത്ത് അടുത്ത കണ്ട Dust bin ൽ കൊണ്ടിടുകയും ചെയ്തു, ഇത് കണ്ടു കൊണ്ടു വന്ന തൂക്കാനായി വരുന്ന ചേച്ചി കിച്ചുവിനോട് പറഞ്ഞു, “മോനേ നിന്നെ പോലെ മറ്റുള്ളവരും ചെയ്തിരുന്നുവെങ്കിൽ എത്ര നന്നായേനേ.ആദ്യം നന്നാവേണ്ടത് അവനവൻ തന്നെയാണ്.അവൻ ചെയ്യുന്നില്ലല്ലോ എന്ന് കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.നിന്നെ പോലെയുള്ള കുട്ടികളെയാണ് ഈ സമൂഹത്തിന് ആവശ്യം. <
വീട്ടിലേയ്ക്ക് തിരികെ വരുന്ന നേരം അവൻ ആലോചിച്ചു. ”ഇനി മുതൽ ഞാൻ എൻെറ കൂട്ടൂകാരോടും മറ്റും ശുചിത്വത്തിൻെറ പ്രാധാന്യത്തെപ്പറ്റി പറഞ്ഞ് മനസ്സിലാക്കുകയും മാത്രമല്ല ഞാനും അവ ശ്രദ്ധിക്കുമെന്നും,ഇനിമുതൽ വഴിയിൽ മറ്റും ചവറും ഇടുന്നതിനെതിരെ ബോധവത്കരണം നടത്താനും,അങ്ങനെ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകണം" എന്നെല്ലാം ആലോചിച്ചു കൊണ്ട് അവൻ അമ്മയുടെ അരികിലേക്ക് ഓടി.

ഗായത്രി സി. കെ നായർ
4 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ