ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി കൂട്ടരേ..

പോരാടുവാൻ നേരമായി കൂട്ടരേ..
<poem>

പോരാടുവാൻ നേരമായി കൂട്ടരേ.. പ്രതിരോധ മാർഗ്ഗത്തിലൂടെ

 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടികളിൽ   നിന്ന് മുക്തി നേടാം

 ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം

 അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട  പിണങ്ങിടേണ്ട

പരിസരവൃത്തിയാൽ രോഗങ്ങൾ ഒന്നും പിടിപെടില്ല കൂട്ടരെ.. 

പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ, കേട്ടുകൊൾക.

നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല,  ഒരു ജനതയെ തന്നെയല്ലേ.....?

ആരോഗ്യരക്ഷയ്ക്ക്നൽകുംനിർദ്ദേ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ   ശ്രമിച്ചീടാം 

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം  ശ്രദ്ധയോടിനാളുകൾ

 നമ്മെ  സമർപ്പിച്ചീടാം..  ഈ ലോകനന്മയ്ക്കുവേണ്ടി 

 പോരാടുവാൻ നേരമായി കൂട്ടരേ... പ്രതിരോധ മാർഗ്ഗത്തിലൂടെ.

<poem>
Sandra S 
4 A ഗവ. എൽ പി എസ് കാഞ്ഞിക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത