ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം ആരോഗ്യം
                                                                             ചെറിയ ക്ളാസ് തൊട്ട് കുട്ടികൾ ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പരിസ്ഥിതിപഠനം. ലോകം ഒരു പരിസ്ഥിതിപഠനമാണ്.ഇന്ന് സ്കൂളിൽ നിന്ന് വരുമ്പോഴേക്കും അമ്മമാർക്ക് കേൾക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും.അമ്മേ...നാളെ ഞങ്ങളുടെ സ്കൂളിൽ നിന്ന് വൃക്ഷത്തൈകൾ കിട്ടും.അമ്മമാർ പോയി വാങ്ങിക്കൊണ്ടു വരുന്നു.അത് വലുതാവുമ്പോൾ എന്തൊരു സന്തോഷമായിരിക്കും.പിന്നെ സ്കൂളിലേക്ക് ചെടികൾ വേണമെന്നുള്ള നിർദേശം വരുന്നു.വീട്ടിലുള്ള ചെടികൾ അമ്മമാർ മുറിച്ചു കൊടുക്കുന്നു.അങ്ങനെ സ്കൂളിൽ തോട്ടമുണ്ടാക്കും.കുട്ടികൾ വെള്ളമൊഴിക്കും.അതിൽ പൂക്കൾ വിടരുമ്പോൾ എന്തൊരു സന്തോഷമായിരിക്കും.അങ്ങനെ വൃക്ഷങ്ങളും ചെടികളും പരിസ്ഥിതിയെ അലങ്കരിക്കുന്നു.മാത്രമല്ല നമ്മുടെ നാടിനെ സംരക്ഷിക്കുന്നു.മണ്ണൊലിപ്പ് തടയുന്നു.വൻ്‍വൃക്ഷങ്ങളും കാടുകളും മഴ പെയ്യാൻ സഹായിക്കുന്നു.
                                                                             ശുചിത്വം എന്നു പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ്.നമ്മുടെ ശരീരം എപ്പോഴുംവൃത്തിയായി സൂക്ഷിക്കണം.ചില കുട്ടികൾ പുറത്തുനിന്ന് കളിച്ചു വന്ന് കൈ കഴുകാതെ ആഹാരം കഴിക്കും,അത് അമ്മമാർ ശ്രദ്ധിക്കണം.നമ്മുടെ വീടിന്റെ ഉൾഭാഗം മാത്രമല്ല പുറഭാഗവും എപ്പോഴും വൃത്തിയാക്കണം.കിണറിലെ വെള്ളം ക്ളോറിൻ ഉപയോഗിച്ചു വൃത്തിയാക്കണം.ആവശ്യമില്ലാത്ത കിറ്റുകളും ഭക്ഷണപദാർത്ഥങ്ങളുംവീടിനു ചുറ്റും വലിച്ചെറിയാൻ പാടില്ല.അവ വേണ്ട രീതിയിൽകുഴിച്ചു മൂടുകയോ സംസ്കരിക്കുകയും ചെയ്യുക.ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പിടിപെടാൻ എളുപ്പമാണ്.
                                                                             രോഗം വന്നു ചികിത്സിക്കുന്നതിലുപരി രോഗം വരാതെ നോക്കുന്നതാണ് നല്ലത്.കുട്ടികളെ അഴുക്കിലേക്ക് വിടാതെ നോക്കുക.വീടുകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതെ നോക്കുക.കൊതുകിനെയും എലികളെയും നശിപ്പിക്കുക.പകർച്ചവ്യാധികൾ വരരുമ്പോൾ വന്നയാളും വരാത്തയാളുംഒരുപോലെശ്രദ്ധിക്കുക.പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കുക.
അദ്വൈത് അശോകൻ
4 ജി.എൽ.പി.എസ്.കരുമാല്ലൂർ,എറണാകുളം,വടക്കൻ പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം