ഗവ. എൽ. പി. സ്കൂൾ വെണ്ണല/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അതോടൊപ്പം തന്നെ നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഇപ്പോൾ പ്രൈമറി സ്ക്കൂൾസ്ഥിതി ചെയ്യുന്ന അമ്പത് സെന്റ് സ്ഥലം കുറ്റാപ്പിള്ളി പരമേശ്വരപ്പണിക്കരുടെ പേരിൽ തീറുവാങ്ങി ഒരു ഷെഡു പണിത് സ്ക്കൂൾ അവിടേയ്ക്കു മാറ്റി. 1907 ൽ ആയിരുന്നു അത്. 1908 ൽ ഈ സ്ഥലവും സ്ക്കൂളും കൂടി തിരുവിതാംകൂർ ഭരിച്ചിരുന്ന മൂലം തിരുനാൾ മഹാരാജാവിന് ഒരു ചക്രം വിലയ്ക്ക് തീറു നൽകുകയും അവിടെ സർക്കാർ ഓലമേഞ്ഞ ഒരു സ്ക്കൂൾ കെട്ടിടം പണിഞ്ഞത്.അറബിക് അധ്യാപകനായ ബാക്കാട് ബാവ മൗലവില്ല മുൻകൈയെടുത്ത് നാട്ടുകാരിൽ നിന്നും പണം പിരിച്ച് അറബി പഠിപ്പിക്കുന്നതിനും വേണ്ടി പ്രൈമറി സ്ക്കൂളിന്റെ വടക്കുഭാഗത്തായി ഒരു കെട്ടിടം പണിയുകയുണ്ടായി. പ്രൈമറി സ്ക്കൂളിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരായിരുന്നു. കിഴക്കേടത്ത് നാരായണമേനോൻ മാസ്റ്ററും അട്ടാണിയേടത്ത് കുഞ്ഞുണ്ണിപ്പിള്ള സാറും. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായിരുന്നെങ്കിലും 1950 കളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതോടെ സ്ഥലപരിമിതിമൂലം സ്ക്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി.സർക്കാരിൽ നിന്നും അമ്പതുകളുടെ അവസാനത്തോടെ പ്രൈമറി സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകിതുടങ്ങി. പിന്നീട്സർക്കാർ ഉച്ചഭക്ഷണപദ്ധതി നിർത്തലാക്കിയെങ്കിലും വാർഡ് മെമ്പറായ ശ്രീ.ടി.കെ.നാരായണൻ കൂടാതെ ശ്രീ.പച്ചാറ്റിൽ മക്കരുമാപ്പിള്ള തുടങ്ങിയവരുടെ പരിശ്രമഫലമായി ഉച്ചക്കഞ്ഞി മുടങ്ങാതെ നടന്നുപോയി.പിന്നീട് കെയർ എന്ന അമേരിക്കൻ സംഘടന ഗോതമ്പും പാൽപ്പൊടിയും എല്ലാ സ്ക്കൂളുകൾക്കും നൽകിത്തുടങ്ങി. വെണ്ണല യു.പി.എസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പോണേക്കരയിൽ നിന്നും വന്നിരുന്ന ശ്രീ.നാരായണൻ മാസ്റ്ററായിരുന്നു. പിന്നീട് പി.ടി.ജോർജ്ജ് മാസ്റ്റർ 1958-59 ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. അധ്യാപകരക്ഷാകതൃ സമിതി രൂപീകരിച്ചു.കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്ഥലപരിമിതി രൂക്ഷമായി.സർക്കാരിൽ നിന്നും ആസ്ബസ്റ്റോസ് മേഞ്ഞ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു.ക്ലാസ്സുകളുടെ എണ്ണമനുസരിച്ചുള്ള അധ്യാപകരേയും നിയമിച്ചു കിട്ടി. 1957-58-ൽ സ്ക്കൂളിന് അമ്പതുവർഷം പൂർത്തിയായപ്പോൾ അധ്യാപകരക്ഷകതൃസമിതി ചേർന്ന് ജൂബിലി മൂന്നു ദിവസത്തെ പരിപാടികളോടെ കേമമായി ആഘോഷിച്ചു. 1961 -ൽ ഇന്റർ സ്ക്കൂൾ മത്സരത്തിൽ ടെനീകോയറ്റിൽ പങ്കെടുത്ത കുട്ടികൾ ഒന്നാം സമ്മാനമായി കപ്പു നേടി. സ്ക്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ അനുഭവം. വെണ്ണല സ്ക്കൂൾ ഒരു ഹൈസ്ക്കൂളാക്കി ഉയർത്തണമെന്നുള്ളത് നാടിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു. 1966-67 ൽ വെണ്ണലയിൽ ഹൈസ്ക്കൂൾ അനുവദിച്ചു.ഹൈസ്ക്കൂളിന്റേയും നാട്ടുകാർ പണിത് സംഭാവന നൽകിയ കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒരുത്സവമായി വെണ്ണലക്കാർ കൊണ്ടാടി. പി.ടി. ജോർജ്ജ് മാസ്റ്റർ തന്നെയായിരുന്നു ഹൈസ്ക്കൂൾ ആയതിനുശേഷം ഹെഡ്മാസ്റ്റർ.ഈ സ്ക്കൂളിലെ ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലീലാപരമേശ്വരൻ ആയിരുന്നു.ആദ്യത്തെ എസ്.എസ്.എൽ.സി റിസൽറ്റു തന്നെ ഉയർന്നതായിരുന്നു. ആ വർഷത്തെ ഒന്നാം റാങ്ക് ടി.പി. വേണുഗോപാലൻ നായർ, തുരുത്തിയിൽ എന്ന വിദ്യാർത്ഥിക്കായിരുന്നു. ശ്രീമതി ലീലാപരമേശ്വരൻ ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തുതന്നെ പ്രൈമറി സ്ക്കൂൾ ഹൈസ്ക്കൂളിൽ നിന്നു വേർപ്പെടുത്തി. ലീലാപരമേശ്വരനു ശേഷം വന്ന ഹെഡ്മാസ്റ്റർമാരായിരുന്നു ജോസഫ് ചേന്ദമംഗലം, പി.ജെപി.കെ.കൗല്യ, ഭദ്രാബദേവിത്തമ്പുരാൻ, അന്നാകോശി,പി.എ.ശോശാമ്മ,പി.കെ.കലാവതി, ഇന്ദിരാ രവീന്ദ്രൻ എന്നവരായിരുന്നു. 1974 ൽ ശിശുദിനാഘോഷത്തോടനുസരിച്ച് സ്ക്കൂളുകൾ തമ്മിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് വെണ്ണല സ്ക്കൂളിലെ ഫാനി പള്ളൻ എന്ന ഏഴാം ക്ലാസ്സ് വിദ്യാത്ഥിയായിരുന്നു.ജോസി ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കിയ വെണ്ണലമോഹൻ,നീന്തൽ താരം ആദപ്പിള്ളി സതീശൻ,ചെസ് താരം കെ.എ യൂനസ്സ്,കെ.പി.എ.സി പുരസ്സക്കാരം നേടിയ എം.എം.അബദുൽ ജലീൽ,അനുഗൃഹീത നാടകകൃത്ത് കൃഷ്ണൻകുട്ടി,ദേശീയചാമ്പ്യന്മാരായ ജോസി തോമസ്സ്,ജോൺസേവ്യർ ജോസഫ്, സന്തോഷ് ട്രോഫിക്കുവേണ്ടി പൊരുതിയ സുനീർ പി.എ തുടങ്ങിയവർ ഇവിടത്തെ പൂർവ്വവിദ്യാർത്ഥികളാണ്