ഗവ. എൽ. പി. എസ്. മൈലം/ചിത്രങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം

2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്. 2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ ഒരു അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നു. എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സംബൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഈനേട്ടത്തിന് ഞങ്ങളെ സഹായിച്ചു.

ചിത്രങ്ങളിലൂടെ

സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം
ടാബുകൾ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് രക്ഷാകർത്താക്കൾക്കു ക്ലാസ് കൊടുക്കുന്നു
ടാബുകൾ ഹെഡ്സെറ്റും കവറും ഉൾപ്പെടെ
എൻ.ജി.യോ സംഘടനാ സ്കൂളിലേക്കു സ്മാർട്ട് ഫോൺ നൽകുന്നു
ഭവന സന്ദർശനം
അരുവിക്കര ഫാർമേഴ്‌സ് സഹകരണ ബാങ്ക് മൊബൈൽ നൽകുന്നു
ഭവന സന്ദർശനം