ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ


ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മിടുക്കൻ ആയിരുന്നു. അവൻ ആ വീട്ടിൽ ഇളയ മകൻ ആയിരുന്നു. വിഖിലേഷ് എന്നായിരുന്നു അവന്റെ പേര്. മൂത്തവൻ അഖിലേഷ് ക്രൂരൻ ആയിരുന്നു. എന്നാൽ ഇളയവൻ നന്മയുടെ പ്രതീകം ആയിരുന്നു. സംഗീതത്തിലും നൃത്തത്തിലും പഠനത്തിലും അവൻ മിടുക്കൻ ആയിരുന്നു. ഒരിക്കൽ ഒരു വൃദ്ധൻ വീട്ടിൽ വന്നു. അഖിലേഷ് ആ പാവത്തിനെ കളിയാക്കി ചിരിച്ചു. ഇതു കണ്ട വിഖിലേഷ് അമ്മയുടെ അനുവാദത്തോടെ ആ പാവത്തിന് ഭക്ഷണം കൊടുത്തു. നല്ല മഴ ആയിരുന്നത് കൊണ്ട് അന്ന് വൃദ്ധൻ അവിടെ തങ്ങി. അടുത്ത ദിവസം അദ്ദേഹം ആരോടും പറയാതെ അവിടെ നിന്നും പോയി. വിഖിലേഷ് വൃദ്ധനെ വീടു മുഴുവൻ തിരഞ്ഞെങ്കിലും കണ്ടില്ല. എന്നാൽ അദ്ദേഹം അവിടെ ഒരു ചരട് ഉപേക്ഷിച്ചു പോയിരുന്നു. "എന്തൊരു നാറ്റമാ ഈ ചരടിന് "അഖിലേഷ് വിഖിലേഷിനെ കുറ്റപ്പെടുത്തി. എന്നെങ്കിലും ആ മുത്തശ്ശനെ കാണുമ്പോൾ ഈ ചരട് തിരികെ കൊടുക്കണം വിഖിലേഷ് ചിന്തിച്ചു. അവനാ ചരട് എടുത്തു നോക്കി "ഹായ് ഒരു വാച്ച് പോലുണ്ട് "പെട്ടന്ന് അവന്റെ കൈയിൽ ഒരു വാച്ച് വന്നു. ആ സമയം എവിടെ നിന്നോ ഒരു അശിരീരി കേട്ടു "നന്മയുള്ളവർ ഈ ചരട് സൂക്ഷിച്ചാൽ അവർ ആഗ്രഹിക്കുന്നത് എന്തും നടക്കും, നന്മയുടെ പ്രതീകങ്ങൾക്ക് മാത്രം." ശുഭം

ആർച്ച എസ്
4 B ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ