ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
നമസ്ക്കാരം കൂട്ടുകാരേ, ഞാൻ നിങ്ങളോട് ഒരു കഥ പറയുകയാണ്. എന്റെ തന്നെ കഥ . എന്റെ പേര് കൊറോണ വൈറസ് കോവിഡ്- 19 എന്ന രോഗം പരത്തുന്നത് ഞാനാണ്. എന്റെ ഉദ്‌ഭവം ചൈനയിൽ നിന്നാണ്. ഞാൻ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലൂടേയും സഞ്ചരിച്ചു. എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ആളുകൾക്ക് വൈറസ് പടർത്തി, കുറേ പേരെ കൊന്നൊടുക്കി. ലോക് ഡൗൺ വഴിയും അകലം പാലിച്ചും കൈകഴുകിയും എന്നെ തുരത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ഞാൻ എന്ന വൈറസ് പടർന്നു വമ്പൻ രാജ്യങ്ങളെയെല്ലാം എന്റെ വരുതിയിൽ ആക്കി . എന്നാൽ എന്നെ അമ്പരപ്പിച്ചത് കേരളമെന്ന കൊച്ചു സംസ്ഥാനമാണ്. അവർ പരമാവധി അകലം പാലിച്ചും, കൈ കഴുകിയും, മാസ്ക്കുകൾ ധരിച്ചും, പോഷകാഹാരം കഴിച്ചും എന്നെ തുരത്തി ഓടിച്ചു. എവിടേയും എന്നെ കയറിപ്പറ്റാൻ അനുവദിക്കുന്നില്ല. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെപ്പോലുള്ള നിപ എന്ന വൈറസ് രോഗത്തേയും തുരത്തി ഓടിച്ചു എന്ന്. അപ്പോൾ എന്നെയും കേരളത്തിൽ നിന്ന് പൂർണ്ണമായും തുരത്തും. എനിക്ക് ഒരു കാര്യം മനസ്സിലായി. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉള്ളയിടത്ത് എനിക്ക് പ്രവേശിക്കാൻ കഴിയുകയില്ല എന്ന്. വിഷമത്തോടെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം