മിഴികളിൽ തൂകുന്ന പുഞ്ചിരി
ഹാ പ്രകൃതി നീയെത്ര സുന്ദരി
അറിയാതെ നിന്നുടെ മിഴികളിൽ
വിരിയുന്നു മാതൃത്വ സ്പന്ദനം
ഒരമ്മയെപ്പോലെ നാം പോറ്റണം
നമ്മുടെ ഈ നല്ല മാതാവെ
അല്ലലില്ലാതെ നാം കാത്തീടേണം
പ്രകൃതി തൻ നന്മ കലവറയെ
വരും തലമുറകൾക്കു വേണ്ടി നമ്മൾ
പ്രകൃതിയാം മാതാവെ സംരക്ഷിക്കാം.