ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
മടക്കയാത്ര
      ഈ കഥ നടക്കുന്നത് അമേരിക്കയിലെ ഒരു മലയാളി കുടുംബത്തിലാണ്.ജീവിതം അതിമനോഹരം എന്ന് കരുതിയിരുന്ന ഒരു ബിസിനസുകാരൻ താൻ ആഗ്രഹിച്ചതെല്ലാം നേടി .തന്റെ കൈയ്യിൽ പണം ഉള്ളടത്തോളം തനിക്കാരുടെയും സഹായം വേണ്ടി വരില്ല എന്നും അയാൾ അഹങ്കരിച്ചു. നാട്ടിലുളള സ്വന്തം മാതാപിതാക്കളെ ഒരുനോക്ക് കാണുവാനോ അവർക്കൊപ്പം താമസിക്കുവാനോ ആ മകനും കുടുംബവും താത്പര്യം കാണിച്ചില്ല.പകരം ആ അമ്മയേയും അച്ഛനേയും വൃദ്ധ സദനത്തിലാക്കുകയാണ് ചെയ്തത്.പക്ഷേ ആ മകൻ ചിന്തിക്കുന്നില്ല നാളെ തന്റെ അവസ്ഥ എന്താകുമെന്ന്.
         എന്നാൽ ഈശ്വരന്മാർ ആ മകനെതിരെ കണ്ണടയ്ക്കുവാൻ തുടങ്ങി. തന്റെ ബിസിനസ് നഷ്ടത്തിലേക്ക് പോകുവാൻ തുടങ്ങി. ആ സമയത്താണ് അയാൾക്ക് മനസിലായത് തന്റെ മാതാപിതാക്കളോട് ചെയ്ത ക്രൂരതയുടെ ഫലമാണ് തന്റെയീ പരാജയം എന്ന്. അതിന് പ്രായശ്ചിത്തം ചെയ്യാനായി മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ തീരുമാനിച്ചു. പക്ഷേ വിധി അയാളോട് പിന്നെയും ക്രൂരത കാണിച്ചു. മനുഷ്യ ജനതയെ തന്നെ മരണത്തിലേക്ക് എത്തിക്കുന്ന കോവിഡ്-19 എന്ന മഹാമാരി ആ രാജ്യമാകെ പിടിപെട്ടു.
       രോഗബാധിതനായ തന്റെ  സുഹൃത്തിൽ നിന്നും തനിക്കും  അയാളിൽ നിന്ന് കുടുംബത്തിനും ഈ രോഗം ബാധിച്ചു. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം അവർ രോഗ മുക്തരായി.തന്റെ മാതാപിതാക്കളുടെ പ്രാർഥനയാണ് ഇതിനു കാരണം എന്നയാൾ വിശ്വസിക്കുന്നു.  അയാളും കുടുംബവും രോഗമുക്തി നേടിയെങ്കിലും നാട്ടിൽ വരാൻ കഴിയുന്നില്ല. ആ മാതാപിതാക്കളെ ഒരുനോക്ക് കാണുവാൻ കഴിയാതെ ഇന്നും അവർ ആ മടക്കയാത്രയ്ക്കായി കാത്തിരിക്കുന്നു.
    എന്റെയീ കഥയിൽ നിന്നും കൂട്ടുകാർക്കെന്ത് മനസ്സിലാക്കാൻ കഴിഞ്ഞു,  ജന്മം തന്ന മാതാപിതാക്കളെക്കാളും വലുതല്ല നാം നേടുന്ന പണം........
ആദിത്യൻ രഘു
3 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ