ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കത്ത്


പ്രിയപ്പെട്ട ടീച്ചർ, ഞാൻ നിവേദ്. ടീച്ചറിന് സുഖം തന്നെയല്ലേ. നമ്മുടെയെല്ലാം സന്തോഷം കെടുത്തി വലിയ പരീക്ഷയും, വാർഷികവും, ഉത്സവങ്ങളും ഇല്ലാതാക്കിയ കൊറോണ (കോവിഡ് -19)എന്ന വൈറസിന്റെ പിടിയിലല്ലേ ഇന്നു ലോകം മുഴുവൻ. ഒത്തിരി ആളുകൾ മരിച്ച ഈ മഹാരോഗത്തെ അതിജീവിക്കുന്നതിൽ നമ്മുടെ രാജ്യം ലോകത്തിനു മുന്നിൽ മാതൃകയാണ്. നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യവകുപ്പിനും, ജീവനക്കാർക്കും, ഡോക്ടർമാർക്കും, നേഴ്സുമാർക്കും, പോലീസുകാർക്കും വൈറസിനെ അതിജീവിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. രോഗം പകരുന്നത് തടയാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ദിവസങ്ങൾ നമ്മൾ എല്ലാവരും വീട്ടുകാരോടൊപ്പം സുരക്ഷിതരായിരിക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കരുത്. നമ്മൾ എല്ലാവരും വ്യക്തിശുചിത്വവും, സാമുഹ്യഅകലവും പാലിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പും, വെള്ളവും ഉപയോഗിച്ചു 20 സെക്കന്റ്‌ നന്നായി ഉരച്ചു കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. പിന്നെ ടീച്ചറെ ഞങ്ങൾ കുട്ടികൾ ചേർന്ന് ഇവിടെ റോഡിൽ കൈ കഴുകാൻ ഹാൻഡ്‌ വാഷും, വെള്ളവും വച്ചു. ഒത്തിരിപേർക്ക് കൈ കഴുകാൻ സാധിച്ചു. എല്ലാവരും ഞങ്ങളെ അഭിനന്ദിച്ചു. ടീച്ചറെ നമ്മുടെ സ്കൂളിലെ ചെടികൾ, പച്ചക്കറികൾ എല്ലാം ഉണങ്ങിപ്പോയോ എന്തോ ? ഞങ്ങൾ ചോറുണ്ണാൻ നേരത്ത് വരുന്ന കാക്കകൾക്കും, കിളികൾക്കും, പൂച്ചകുട്ടിക്കും ആരെങ്കിലും ആഹാരം കൊടുക്കുമോ ? ഈ കൊറോണ കാലത്ത് ഞങ്ങൾ അടുക്കളമുറ്റത്ത്‌ ഒരു പച്ചക്കറി തോട്ടം ഒരുക്കി. വെണ്ട, ചീര, പയർ, മുളക്, തക്കാളി എന്നിവ നട്ടു. സ്കൂൾ തുറക്കുമ്പോൾ പച്ചക്കറിയും പാകമാകുമെന്നു അമ്മ പറഞ്ഞു. എന്നും ഞാൻ ഡയറി എഴുതും. ഇപ്പോൾ അച്ഛനും, അമ്മയും, ഞാനും, ചേട്ടനും കൂടി ഒത്തിരി കളികൾ കളിക്കാറുണ്ട്. എനിക്ക് സ്കൂൾ തുറന്ന് ടീച്ചറെ കാണാനും, കൂട്ടുകാരുടെ കൂടെ കളിക്കാനും കൊതിയാകുന്നു. പേടിയും, ജാഗ്രതയും നിറഞ്ഞ ഈ കൊറോണക്കാലം എത്രയും പെട്ടെന്ന് കഴിയാനും, ഇനിയൊരിക്കലും ഈ വൈറസ് നമ്മെ ആക്രമിക്കാതിരിക്കാനും നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം. എന്ന്, സ്നേഹത്തോടെ നിവേദ്. എ Std : 2 B

നിവേദ്. എ
2 B ഗവണ്മെന്റ് എൽ പി എസ കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കത്ത്