ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജഡ്ജിയായിരുന്ന ശ്രീ ബാലഗംഗാധരൻനായർ ഡോക്ടർ ശിവശങ്കരപ്പിള്ള ,കേണൽ ശ്രീ നാരായണൻനായർ ,തുടങ്ങിയവർ പൂർവ്വവിദ്യാര്ഥികളാണ്പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു .122 കുട്ടികളും എട്ടു അധ്യാപകരുമുണ്ട്.ലോകപ്രശസ്‌ത ചിത്രകാരനായ രാജാരവിവർമ്മയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ കിളിമാനൂരിന്റെ മണ്ണിൽ ,ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹംഎന്ന ഓ.എൻ.വി.കുറുപ്പിന്റെ വരികൾ സ്മരിച്ചുപോകുന്ന നെല്ലിമരം ഉള്ള വിദ്യാലയാങ്കണം ഗ്രാമീണസൗന്ദര്യത്തിന്റെ ശാലീനത പ്രതിഫലിപ്പിക്കുന്നു .കാലക്രമത്തിൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .പിന്നീട് യു .പി .സ്ക്കൂളായി അപ്ഗ്രേഡ് ചെയ്‌തു 1964-ൽ ഹൈസ്കൂൾ ആയപ്പോൾ എൽ .പി .വിഭാഗം സ്വതന്ത്ര സ്കൂളായി നിലനിർത്തി .