ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംശുചിത്വം

ശുചിത്വം

ശുചിത്വം എന്ന മൂന്നക്ഷരത്തിനു ധാരാളം പ്രസക്തിയുണ്ട് .ശുചിത്വം എന്ന വാക്ക് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?ആരോഗ്യം ,വൃത്തി ,വെടിപ്പ്,ശുദ്ധി എന്നീ വാക്കുകൾ എല്ലാം തുല്യ അർത്ഥത്തിൽ ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കാം .ശുചിത്വശീലം കൊണ്ട് ധാരാളം രോഗങ്ങൾ വരാതിരിക്കാനും പല രോഗങ്ങളും പകരാതിരിക്കാനും പറ്റും.അതിനു ആദ്യം നാം വ്യക്തിശുചിത്വം പാലിക്കണം .അതിൽ നിന്നും പരിസരശുചിത്വത്തിലേക്കും സാമൂഹ്യ ശുചിത്വത്തിലേക്കും ചെന്നെത്തണം .നമ്മുടെ ശുചിത്വമില്ലായ്മ നമുക്ക് മാത്രമല്ല ദോഷമായി വരുന്നത് ,നമുക്ക് ചുറ്റുമുള്ളവരെയും അത് ദോഷമായി ഭവിക്കും .ആരോഗ്യശുചിത്വ പരിപാലനത്തിലെ പോരായ്മകൾ ആണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം .ശക്തമായ ശുചിത്വശീല അനുവർത്തനമാണ് ഇന്നത്തെ ആവശ്യം .

                             വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് .അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികൾ ,ജീവിത ശൈലീരോഗങ്ങൾ എന്നിവയെ ഒഴിവാക്കാൻ കഴിയും .രോഗം വന്നു ചികില്സിക്കുന്നതിലും നല്ലതു രോഗം വരാതെ സൂക്ഷിക്കുന്നതാണ് 
നുസ്‌റ
4 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം