ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇത്തരമൊരു സാഹചര്യത്തിലാണ് 1954 ഒക്ടോബർ 10 ന് പരിപ്പായി റോഡിനരികിലുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്തായി ശ്രീ അലി ഹസൈനാറുടെ കെട്ടിടത്തിൽ ഒരു ഏകാധ്യാപക വിദ്യാലയമായി നമ്മുടെ വിദ്യാലയം ഉടങ്ങിയത്. ഡിസ്ടിക്ടബോർഡ് എലിമെൻററി സ്കൂൾ പരിപ്പയി എന്നായിരുന്നു ആദ്യ പേര് കുറ്റ്യാട്ടൂരിലെ ശ്രീ എ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ആദ്യ അധ്യാപകൻ. ഇവിടുത്തെ താൽകാലിക ഷെഡ് പൊളിയാറായപ്പോൾ മൈലപ്രം തറവാട്ടു വീട്ടിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം തൽക്കാലത്തേക്ക് മാറ്റി, അലി ഹസൈനാറുടെ ഷെഡിൽ പ്രവർത്തിക്കുമ്പോൾ തന്നെ നടന്ന ചെറിയ സംഭവം." ഹസനാർക്ക് അന്ന് കൃഷി കൊണ്ടിടുന്നതും സ്കൂളിനടുത്താണ് . കുട്ടികൾ നെല്ല് ചവിട്ടികളയുമെന്ന് അവർ പറഞ്ഞപ്പോൾ "കുട്ടികളുടെ പാദം ഈശ്വരന്റെ പാദത്തിന് തുല്യമാണ് നെന്മണി കുറഞ്ഞുപോവുകയില്ല കൂടുകയേയുള്ളൂ " എന്ന് ശ്രീ എ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞത് പഴയ കാല പ്രവർക്കർ ഇപ്പോഴും ഓർമ്മിക്കുന്നു ആ സമയത്ത് ലോറിയിൽ നിറയെ മത്തി കൊണ്ടുവന്നിരുന്നു. മത്തി കൂട്ടിയ കുട്ടികൾ കുളിക്കാതെ വരുന്നതിനാൽ കുട്ടികളെ നാറുന്നുണ്ടായിരുന്നു കുട്ടികളെ സോപ്പിട്ടുകുളിപ്പിച്ചതിനു ശേഷം മാത്രമേ പഠനം തുടങ്ങിയിരുന്നുള്ളൂ ഇങ്ങനെയെത്രയെത്ര സംഭവങ്ങൾ അതിനു ശേഷം ഒരു സ്ഥിരം സംവിധാനത്തിൽ ഒരു സ്കൂൾ തുടങ്ങണമെന്ന ആശയം വന്നപ്പോഴണ് സ്കൂളിനു വേണ്ടി ഇന്നത്തെ സ്ഥലം എടവൻ പുലിക്കാനത്ത് ശ്രീ ഇ.പി കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് വട്ടക്കുന്നല്ല ത്ത് നാരായണൻ നമ്പൂതിരി വേണ്ടുന്ന മരം നൽകിയിരുന്നു. അമ്പലത്തിന്റെ കല്ലുകൾ സ്കൂളിനു വേണ്ടി ഉപയോഗിച്ചു. സ്ഥലം നിരപ്പാക്കൽ മരമെത്തിക്കൽ ,കാട്ടിൽ പോയി ആവശ്യമായ മുള കൊണ്ടു വരൽ തുടങ്ങിയ പഴയ പ്രവർത്തകരുടെ അധ്യാനത്തിന്റെ ഫലമാണ് നമ്മുടെ വിദ്യാലയം.

സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് ഇ പി കമ്മാരൻ നമ്പ്യാർ പ്രസിഡണ്ടും, ടി.വിക മ്മാരൻ നമ്പ്യാർ സെക്രട്ടറിയുമായ ഒരു കമ്മിറ്റിയുണ്ടായിരുന്നു വി.കെ നാരായണൻ നമ്പൂതിരി ഇ പി കൃഷ്ണൻ നമ്പ്യാർ, കെ.ടി മാത്യു, നീലകണ്ഠൻ പി.പി. കളത്തിൽ നാരായണൻ , ഇ.പി കുഞ്ഞി ക്കണ്ണൻ നമ്പ്യാർ, കെ.വി കുഞ്ഞിരാമൻ നമ്പ്യാർ, അലി ഹസൈനാർ. രാമൻ കോമരം ഏര ത്തു വീട്ടിൽ കൃഷ്ണൻ ചാത്തോത്ത് കൃഷ്ണൻ. കെ.പി നാരായണൻ നമ്പ്യാർ. കെ.പി കുഞ്ഞമ്പു, ബാലൻ നമ്പ്യാർ., ശങ്കൽ വിശ്വകർമ്മൻ പുതുശ്ശേരി രാമൻ നമ്പ്യാർ ,മൈലപ്രം കണ്ണൻ, തുടങ്ങിയവർ സ്കൂളിനു വേണ്ടി പ്രവർത്തിച്ച മഹത് വ്യക്തികളായിരുന്നു. പലരുടെയും പേരുകൾ ഉൾപ്പെടുത്താൽ സാധിച്ചില്ല. ആരൊക്കെയാണെന്ന് കൃത്യമായി അറിയില്ല