ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
       കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു.  മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു.

1973-ൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് നല്ല കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു തുടക്കത്തിൽ നാട്ടിലുണ്ടായിരുന്ന ഏക സർക്കാർ സ്ഥാപനമായിരുന്നു സ്കൂൾ. എം. പി., എം. എൽ. എ.,ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണത്തോടെ ഇന്നത്തെ നിലയിലേക്ക് സ്കൂൾ വളർന്നു. വൈദ്യുതീകരിച്ച ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ, എല്ലാ ക്ലാസ് മുറികളിലും ഫാൻ, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ ഒന്ന്, രണ്ട് ക്ലാസ്സുകൾ, ലാപ്ടോപ്, പ്രോജക്ടർ തുടങ്ങി ആധുനിക സംവിധാനം ഉള്ള മൂന്ന്, നാല് ക്ലാസ്സുകൾ, മൾട്ടിമീഡിയ, പ്രോജക്ടർ സംവിധാനം ഉള്ള IT ക്ലാസ് മുറി, വായിച്ചു വളരാൻ വിപുലമായ പുസ്തക ലൈബ്രറി, കായികൊല്ലാസത്തിനായി വിവിധയിനം കളിയുപകരണങ്ങൾ, തുടങ്ങി കുട്ടികൾക്ക് പ്രയാസങ്ങളില്ലാതെ പഠിക്കാൻ ആവശ്യമായതെല്ലാം ഒരുക്കിയ മാതൃകാ സ്ഥാപനം. സ്കൂൾ മുറ്റത്ത് തന്നെയുള്ള കിണർ ശുദ്ധ ജലം ഉറപ്പാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമുള്ള വൃത്തിയുള്ള ടോയ്‍ലറ്റുകൾ. കുടിക്കാനായി തിളപ്പിച്ച വെള്ളം, മറ്റ് ആവശ്യങ്ങൾക്കായി ഒരുക്കിയ ടാപ്പുകൾ, ഓരോ ക്ലാസ് മുറികളിലും ശുചീകരണ ഉപകരണങ്ങൾ, കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ഭക്ഷണം തയാറാക്കാൻ പ്രത്യേക കെട്ടിടം കൂടാതെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളുന്ന സ്റ്റേജ് ഹാൾ. വിദ്യ തേടുന്ന കുരുന്നുകൾക്ക് അന്നും ഇന്നും താങ്ങും തണലും ആയി നിൽക്കുന്ന വിദ്യാലയം