ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജി എൽ പി സ്കൂൾ ചാമക്കാലും:- പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ചാമക്കാൽ ജി എൽ പി സ്കൂളിനെ തിരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എൺപത്തി അഞ്ച് വിദ്യാലയങ്ങളാണ് അവരുടെ സവിശേഷ മാതൃകകൾ ജൂറി മുമ്പാകെ അവതരിപ്പിക്കുക. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ ചാമക്കാൽ. ഫോൺ ഉപയോഗം ഗുണപരമാക്കുന്നതിനുള്ള...



ദേശീയ ലൈബ്രറി വാരാചരണം പുസ്തകങ്ങൾ സംഭാവന നൽകി:- മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ സെൻട്രൽ ലൈബ്രറിയും എൻ. എസ്. എസ്. യൂണിറ്റും സംയുക്തമായി ദേശീയ ലൈബ്രറി വാരാചരണത്തോടനുബന്ധിച്ച് ചാമക്കാൽ ഗവണ്മെന്റ് എൽ. പി.സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി.കോളേജിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും സമാഹരിച്ച നൂറ്റൻപതോളം പുസ്തകങ്ങളാണ് സ്കൂളിന് കൈമാറിയത്. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയും എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. സിനോജ് ജോസഫ്,ലൈബ്രറിയൻ ദീപാ ജോൺ, വിദ്യാർത...

ഭരണഘടനാ ദിനം ആചരിച്ചു:- ചാമക്കാൽ ജി എൽ പി സ്കൂളിൽ ഭരണഘടനാ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ സ്റ്റേജിൽ തയ്യാറാക്കിയ കൂറ്റൻ ഭരണഘടന ആമുഖത്തെ സാക്ഷ്യമാക്കി കുട്ടികൾ ഭരണഘടന സംരക്ഷ പ്രതിജ്ഞയെടുത്തു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ്,ജോസ്മി ജോസ്, ടി.വി ദീപ ,എം ടി മധുസൂദനൻ, പി ശിൽപ എന്നിവർ നേതൃത്വം നൽകി.


ലോക സന്തോഷ ദിനത്തിൽ സൗഹൃദ കൂട്ടായ്മയൊരുക്കി ചാമക്കാൽ ജി എൽ പി സ്കൂൾ

ലോക സന്തോഷദിനത്തിൽ പുതിയ കൂട്ടുകാർ വിദ്യാലയം സന്ദർശിക്കാനെത്തിയതിൻ്റെ ആവേശത്തിലായിരുന്നു ചാമക്കാലിലെ കുട്ടികൾ . പേരാവൂരിനടുത്തുള്ള മേൽ മുരിങ്ങോടി ഏ എൽ പി സ്കൂളിലെ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങിയ സംഘമാണ് ചാമക്കാലിലെ മോഡൽ പ്രീപ്രൈമറിയിലെ വർണ്ണക്കൂടാരത്തിൽ അതിഥികളായി എത്തിയത്. ജില്ലയിലെ പ്രമുഖ മോഡൽ പ്രീ പ്രൈമറി സ്കൂളായ ചാമക്കാലിലെ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാനാണ് മാനേജർ ജി ദേവദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയം സന്ദർശിച്ചത്.