ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ സത്യവാനായ തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
സത്യവാനായ തത്ത
പണ്ടൊരു കാട്ടിൽ ഒരു തത്ത ആടിപ്പാടി ഉല്ലസിച്ചു ജീവിച്ചു വരികയായിരുന്നു. ഒരു കടക്കാരൻ തത്തയെ കെണിയിൽ പെടുത്തി ഒരു കൂട്ടിൽ അടച്ച് തന്റെ കടയുടെ മുമ്പിൽ കെട്ടിത്തൂക്കി . ഒരു ദിവസം കടക്കാരൻ പഞ്ചസാരയിൽ വെളുത്ത മണൽ കലർന്നത് തത്തയുടെ ശ്രദ്ധയിൽപ്പെട്ടു. ഒരാൾ പഞ്ചസാര വാങ്ങാൻ കടയിൽ എത്തി തത്തഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മണൽ കലർത്തിയ പഞ്ചസാര ആണ് . ഇത് കേട്ട് അയാൾ സാധനം വാങ്ങാതെ മടങ്ങിപ്പോയി . കാടക്കാരൻ മുന്നറിയിപ്പുനൽകി. മേലാൽ ഇത് ആവർത്തിക്കരുത്. തത്ത സമ്മതിച്ചു. മറ്റൊരാൾ കടയിൽ അരി വാങ്ങാൻ എത്തി. തത്ത ഉച്ചത്തിൽ വിളിച്ചു പറഞ്ഞു . "കല്ല് കലർത്തിയ അരിയാണ് " . അയാളും സാധനം വാങ്ങാതെ തിരിച്ചു പോയി.ദേഷ്യം വന്ന കടക്കാരൻ കൂട്ടിൽ നിന്നും തത്തയെ തുറന്നുവിട്ടു. തത്ത സന്തോഷത്തോടെ കാട്ടിലേക്ക് പറന്നുപോയി.
അഭിൻ .എസ് മിഖായേൽ
1 B ഗവൺമെൻറ് എൽപിഎസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ