ഗവ. എൽ.പി.എസ്. വെള്ളനാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം 650 ഓളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ജി എൽ പി എസ് വെള്ളനാട് .ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

ക്ലാസ് മുറികൾ

സ്കൂളിന് 5 കെട്ടിടങ്ങളിലായി വിവിധ ഭാഗങ്ങളിൽ ക്ലാസ് മുറികൾ ഉണ്ട് .5 ക്ലാസ് മുറികൾ അത്യാധുനിക ഹൈടെക് ക്ലാസ് മുറികളാണ്.

കമ്പ്യൂട്ടർ ലാബ്

സ്കൂളിൽ മികച്ച സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടറിൽ ലാബ് പ്രവർത്തനമുണ്ട്.

ഓപ്പൺ എയർ ഓഡിറ്റോറിയം

സ്കൂളിൽ വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയം നിലവിലുണ്ട്.സ്കൂളിൻറെ പ്രധാന പരിപാടികൾ കലോത്സവം അസംബ്ലി തുടങ്ങിയവയാൽ സംപുഷ്ടമാണ് ഈ ഓഡിറ്റോറിയം

ഗ്രന്ഥശാല

വിവിധ ഭാഷകളിലായി ഏകദേശം 3000 ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്

===സ്കൂൾ ബസ്===

സ്കൂളിന് നിലവിൽ സ്വന്തമായി രണ്ട് ബസ്സുകൾ ഉണ്ട് .കുട്ടികളുടെ യാത്ര സുഗമമാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു

എഡ്യൂ തീയറ്റർ

കുട്ടികൾക്ക് ശാസ്ത്ര താൽപര്യം വർധിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ എഡ്യൂ തിയറ്റർ ഒരുക്കിയിട്ടുണ്ട്.