പൊരുതാം നമുക്ക് ഒന്നിച്ച്
പൊരുതാം മാനവരാശിക്കായ്
നാശം വിതയ്ക്കും കൊറോണയെന്ന മഹാവിപത്തിനെ ഒഴിവാക്കാൻ.
ഒന്നായ് നിൽക്കാം നാടിനുവേണ്ടി
ഒന്നായ് നിൽക്കാം നമുക്കു വേണ്ടി
ആദരവോടെ നമിച്ചീടാം..
ആരോഗ്യ രംഗത്തുള്ളവരേ..
അനുസരിച്ചീടാം നീതിപാലകരെ ,
അവരുടെ വാക്കുകൾ കേട്ടിടാം ..
വീടിനുള്ളിൽ കഴിഞ്ഞീടാം
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
ഓർക്കുക നമ്മൾ എപ്പോഴും
ഐക്യമത്യം മഹാബലം .