ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/മലിനമാകുന്ന വായു

Schoolwiki സംരംഭത്തിൽ നിന്ന്
മലിനമാകുന്ന വായു
ഭൂമി നമ്മുടെ അമ്മയാണ് ഒരമ്മ എങ്ങനെയാണോ കുഞ്ഞിനെ പരിപാലിച്ചു വളർത്തുന്നത് അതുപോലെ തന്നെയാണ് പരിസ്ഥിതിയും നമ്മെ ഓരോരുത്തരെയും പരിപാലിക്കുന്നത് .എന്നിട്ടും പരിസ്ഥിതിയെ നാം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു .ഇതിന്റെ ഫലമാണ് നാമിന്നു അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ .മനുഷ്യന്റെ അമിതമായ കടന്നുകയറ്റം മൂലം വന്യജീവികൾക്കുവരെ ഭീഷണിയായിക്കൊണ്ടിരിക്കുന്നു .വനനശീകരണവും കുന്നിടിക്കലും കാരണം ജലം തടഞ്ഞുനിർത്താൻ വൃക്ഷങ്ങൾ ഇല്ലാതായതാണ് കഴിഞ്ഞ വർഷങ്ങളിൽ നാം കണ്ട മഹാ പ്രളയം . ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കുന്നതുമൂലം ഭൂമിയുടെ സന്തുലിതാവസ്‌ഥ നഷ്ടപ്പെടുന്നു .മനുഷ്യന്റെ സ്വാർത്ഥതയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വായുമലിനീകരണത്തിനു കാരണമാകുന്നു ,ഇത് നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളിക്കുതന്നെ ഭീഷണിയായിത്തീരുന്നു .നാം ദിവസേന ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഉപകരണങ്ങൾ ,വാഹനങ്ങൾ എന്നിവ ധാരാളമായി കാർബൺ പുറപ്പെടുവിക്കുന്നതുകൊണ്ട് അവ ആഗിരണം ചെയ്യാൻ മരങ്ങൾ ഇല്ലാതെയാകുന്നതുമൂലം വൻ തോതിൽ വായുമലിനീകരണങ്ങൾ ഉണ്ടാകുന്നു . ശുദ്ധവായു ശ്വസിക്കാൻ കിട്ടാതെ മനുഷ്യൻ പലതരം അസുഖങ്ങൾക്ക് കീഴടങ്ങുന്നു .വിദേശികൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തെ സ്വർഗമാക്കാൻ നാം ഓരോരുത്തരും പ്രയത്നിക്കേണ്ടതാണ് .നാം ദിവസേന ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പരിസ്ഥിതിയെ വളരെയധികം ദോഷം ചെയ്യുന്നു .നമ്മുടെ ബഹു : മുഖ്യമന്ത്രി പുതുവർഷത്തിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറേശ്ശെയായി കുറച്ചു കുറച്ചു ഇല്ലാതെയാക്കേണ്ടത് നാം ഓരോ പൗരന്റെയും കടമയാണ് എന്ന സന്ദേശമാണ് നൽകിയിരിക്കുന്നത് .അതിനായി നാം ഓരോരുത്തരും പരിശ്രമിക്കണം . നമുക്ക് നമ്മുടെഭൂമിയെ സ്വർഗ്ഗമാക്കാം.
അരുൺ.ഒ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം