നാടുകുലുക്കി മറിച്ചീടാൻ
വന്നു കൊറോണ വൈറസ്
വ്യക്തി ശുചിത്വം പാലിച്ച്
ഓടിക്കും നാമീ ഭീകരനെ
കൈകൾ നന്നായ് കഴുകീടാം
സോപ്പു തേച്ചു കഴുകീടാം
മാസ്കുകൾ വച്ചു നടന്നീടാം
സാമൂഹ്യ അകലം പാലിക്കാം
വീടിനുള്ളിൽ കഴിഞ്ഞീടാം
നാടിൻ രക്ഷയ്ക്കായ് കൂട്ടുകാരേ
നമ്മളൊത്തു പിടിച്ചെന്നാൽ
മാനവരാശിയെ രക്ഷിക്കാം
ആരോഗ്യം പുലരട്ടേ
സുന്ദര കേരളം പുലരട്ടേ....