ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ആദ്യത്തെ പ്രഥമഅധ്യാപിക ശ്രീമതി ജി ഭവാനിയമ്മയായിരുന്നു. സവര്ണരാരും പ്രാവേശിക്കാത്ത ഈ വിദ്യാലയത്തിന് പുലപ്പള്ളിക്കൂടം എന്ന രഹസ്യപ്പേരു കൂടി ഉണ്ടായിരുന്നു.സവര്ണരെല്ലാംഅകലെയുള്ള,പള്ളിവകയാണെങ്കിൽ പോലും സവർണർ പഠിക്കുന്ന വിദ്യാലയങ്ങളിലോ കുടിപ്പള്ളിക്കൂടങ്ങളിലോ പോയി. അതുകഴിഞ്ഞു ചിലരെല്ലാം പഠിത്തം നിർത്തി. പിന്നീട് പുരോഗമന ചിന്താഗതികൾ വളർന്നുവന്നതോടെ അയിത്തത്തിന്റെ മഞ്ഞുമലകൾ ഉരുകിത്തുടങ്ങി.ക്രമേണ ഇവിടെ പഠിക്കാൻ എല്ലാ ജാതിക്കാരും എത്തിത്തുടങ്ങി. കുറച്ചു സ്ഥലം കൂടി വാങ്ങി ക്ലാസുകൾ(നാലും, അഞ്ചും) ആരംഭിച്ചു. പള്ളിക്കാരല്ലാത്ത അദ്ധ്യാപകരും പഠിപ്പിക്കാനെത്തിയിരുന്നു. സ്വാതന്ത്ര്യ ലബ്‌ധിയോടുകൂടി പട്ടം താണുപിള്ള തിരുകൊച്ചി മുഖ്യമന്ത്രിയായപ്പോൾ തിരുവിതാംകോറിലെ അഞ്ചു താലൂക്കുകളിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കി. ഇവിടങ്ങളിലുള്ള ഗ്രാൻഡ് സ്കൂളുകളെല്ലാം സർക്കാർ ഏറ്റെടുത്തു. പ്രതീകാത്മകമായി ഒരു ചക്രം വില നൽകി.അക്കൂട്ടത്തിൽ കൊക്കോതമംഗലം എസ്.എ.വി.പി. സ്കൂൾ സർക്കാർ 1948 - ൽ ഏറ്റെടുത്തു.(ഉത്തരവ് നമ്പർ GO NO D . Dis .1528 /48 ). അന്നത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി ജി. ഭവാനിയമ്മ. സർക്കാർ ഏറ്റെടുത്തിട്ടും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്തതിനാൽ പഴയ സ്ഥലത്തു തന്നെ സ്കൂളിന്റെ പ്രവർത്തനം തുടർന്നുപോന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ ചില തല്പര കക്ഷികൾ ഈ സ്കൂളിന്റെ കുറേ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുവാൻ ശ്രമം തുടങ്ങി. അപ്പോഴാണ് കെ. എസ്. നാരായണൻ നായർ എന്ന ഒരു പൊതുപ്രവർത്തകൻ വളരെ തുച്ഛമായ വില വാങ്ങിക്കൊണ്ടു 1955 ൽ ഒരേക്കർ സ്ഥലം സ്കൂളിനായി നൽകിയത്.