ഗവ. എൽ.പി.എസ്. കാവന/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരനൂറ്റാണ്ടിനപ്പുറം പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു ഈ നാട്ടിലെ കുട്ടികൾക്ക്. പാതകൾ ദുർഘടവും വാഹനങ്ങൾ അപ്രാപ്യവുമായിരുന്നു. അങ്ങനെ ഇവിടെ ഒരു വിദ്യാലയം എന്ന ആവശ്യം ഈ നാട്ടുകാർ ഏറ്റെടുത്തു. യശ്ശ:ശരീരനായ ശ്രീ കെ. എം ജോർജ്ജ് ഈ സ്കൂൾ അനുവദിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാവന കരയിൽ പള്ളിക്കാപ്പറമ്പ് ശിവക്ഷേത്രത്തിനു സമീപം പുഴയുടെ തീരത്തായി വാടക കെട്ടിടത്തിൽ 1962 -ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ജനങ്ങളുടെ സംഭാവന സ്വരൂപിച്ച് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി കെട്ടിടം പണിത് 1967 മുതൽ പ്രവർത്തിച്ചു വരുന്നു.
ഇപ്പോൾ പ്രൈമറി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി നാൽപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാന അധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ആയയും സേവനമനുഷ്ടിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കാനായി പാചകത്തൊഴിലാളിയും ഉണ്ട്.
കുട്ടികൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. സ്പോർട്സ് പ്രവർത്തി പരിചയ മേള, കലാമേള എന്നിവയിൽ പങ്കെടുത്ത് കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്