ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ഉച്ചഭക്ഷണവും പ്രഭത ഭക്ഷണവും

ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ ഉച്ച ഭക്ഷണം സ്കൂളിൽ നല്കി വരുന്നു. എന്നാൽ കുട്ടികൾക്കയി എന്നും രാവിലെ പ്രഭാത ഭക്ഷണവും നല്കി വരുന്നു.

സ്കൂൾ പൂന്തോട്ടം

സ്കൂളിനോട് ചേർന്ന് പലവിധത്തിൽ ഉള്ള പുഷ്പങ്ങൾ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ

വായനദിനം

2022 വർഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര് കെ മുടവൂറൂം ചേര്ന്ന് നിർവ്വഹിച്ചു. കുട്ടികള് കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം എന്നിവ അസ്സംബ്ലിയില് പ്രദർശിപ്പിച്ചു.

വയോജന ചൂഷണ വിരുദ്ധ ദിനം

വയോജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ അനുഭവിക്കുന്ന കഷ്ടതകളെയും വെല്ലുവിളികളേയും കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

ഔഷധ സസ്യത്തോട്ടം

ഔഷധത്തോട്ടംം

കായനാട് ഗവൺമെന്റ് എൽ പി സ്കൂളിലെ ഔഷധ സസ്യത്തോട്ടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു മാറാടി ഗവ: VHSS NSS ന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആയുഷ് പദ്ധതിയുടേയും സഹകരണത്തോടെയാണ് ഔഷധത്തോട്ടം നിർമ്മിച്ചത്. പിടിഎ പ്രസിഡന്റ് അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഐഷ NM സ്വാഗതവും അദ്ധ്യാപക പ്രതിനിധി റെജി പി വർഗ്ഗീസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്റ്റാണ്ടിങ്ങ് കമ്മിറ്റി ചെയര്മാൻ പി പി ജോളി, ജോയ്സ്കറിയ ബാബു പോൾ , ഭാസ്കാരൻ മാസ്റ്റർ, ജെസ്സി ടീച്ചർ, ഡോ ജിൻഷ സ്കൂൾ അദ്ധ്യാപകർ രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. തിപ്പല്ലി,ശംഖുപുഷ്പം തുടങ്ങി ഇരുപത്തിയഞ്ചോളം ഔഷധ സസ്യങ്ങൾ ഇവിടെ കുട്ടികൾ പരിപാലിക്കുന്നു.

2025-2026

പ്രവേശനോത്സവം

പ്രവേശനോത്സവം 2025 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച മാറാടി ഗ്രമാപഞ്ചയത്ത് പ്രസിഡന്റ് ശ്രീ. ഒ പി ബേബി ഉത്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി. ഓരോ കുട്ടികൾക്കും സ്കൂളിലെ ഉദ്യാനത്തിലെ ചെടികൾക്ക് ഉള്ള ചുമതല ഏൽപ്പിച്ചു. സ്കൂൾ ശാസ്ത്ര ക്ലബ്ബുമായി ബന്ധപ്പെട്ട ഇലകളിലെ സിര വിന്യാസം, വേരു പടലങ്ങൾ എന്നിവയുടെ പ്രത്യേകതകൾ ചർച്ച ചെയ്തു. നമുക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിന് സസ്യങ്ങളുടെ പരിപാലനം വളരെ അത്യന്താപേക്ഷിതമാണെന്ന് യോഗം വിലയിരുത്തി.

ലഹരി വിരുദ്ധ ദിനം

2025 26 അധ്യയന വർഷം ലഹരി വർജിക്കുന്നതിനും എതിരെയുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിന് കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസുകളും ക്യാമ്പയിനുകളും സ്കൂൾ പ്രവേശനത്തോടെ അനുബന്ധിച്ച് തുടർന്നുള്ള 10 ദിവസം അപബോധ ക്ലാസുകളും നടത്തി.

വായനദിനം

സ്കൂൾതലത്തിൽ വായനാദിനവും വായന വാരവും വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. കുട്ടികൾക്ക് അക്ഷരഭിത്തി, സ്കൂൾ ലൈബ്രറി ഉദ്ഘാടനം, അമ്മ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും വായനാദിനത്തോടനുബന്ധിച്ച് നടന്നു.

ബഷീർ ദിനം

കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബഷീർ ദിനം വളരെ സമുചിതമായ ആഘോഷിച്ചു. ബഷീറിന്റെയും പാത്തുമ്മയുടെയും വേഷവിധാനങ്ങളിൽ കുട്ടികൾ തയ്യാറായി പരിപാടികൾ അവതരിപ്പിച്ചു. ഇത്തവണത്തെ ബഷീർ ദിനം അവധി ദിനമായതിനാൽ കുട്ടികളുടെ പ്രവർത്തനങ്ങൾ വീഡിയോ ആയും ഓഡിയോകൾ യും ആണ് സ്കൂൾ പിടിഎ, ക്ലാസ് തല വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത്. ഇവയുടെ പ്രദർശനം തൊട്ടടുത്ത പ്രവർത്തി ദിനത്തിൽ നടത്തി.

ക്ലബ്ബുകളുടെ രൂപികരണം

ആരോഗ്യ ബോധവത്കരണ ക്ലാസ്

വായനക്കളരി

നല്ല പാഠം

മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ 21 തിങ്കളാഴ്ച നല്ല പാഠം സ്കൂൾതല ഉദ്ഘാടനവും കുട്ടികൾക്കായുള്ള തെങ്ങിൻതൈ വിതരണവും നടന്നു. മലയാള മനോരമയുടെ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ട് പ്രൊഫസർ ജോയ് ടി സി സ്പോൺസർ ചെയ്ത തെങ്ങിൻതൈകൾ മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഒ പി ബേബി കുട്ടികൾക്ക് നൽകിക്കൊണ്ടാണ് സ്കൂൾതല നല്ല പാഠം പദ്ധതി ഉദ്ഘാടനം ചെയ്തത്.