ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

കത്തിപ്പടരുന്ന കൊറോണയെന്ന ഭീകരൻ
സമസ്ത ലോകരാജ്യവും വിറച്ചിടുന്നു ഭീതിയിൽ
പിടിച്ചുകെട്ടുവാനാവുമോ ?
ഈ മഹാമാരിയെ ?
നല്ല നാളുകൾ അസ്തമിച്ചിടുന്നു .....
വർണ്ണ വസന്തങ്ങൾ എങ്ങോ മറയുന്നു .
സ്വപ്നങ്ങൊളൊക്കെയും പാഴ്കിനാവാകുന്നു .
ഭീകര താണ്ഡവമാടുന്നു ....നാൾക്കുനാൾ .
സുഖദം സ്വച്ഛന്ദമാം ജീവിതം
മോഹിച്ച ഞാൻ .
ആസന്ന മരണത്തിൻ അമ്പേറ്റു പിടയുന്നു
എങ്കിലും പ്രതീക്ഷതൻ തിരിനാളം ജ്വലിക്കുന്നു .

അഖിൽ ദേവ് .ബി .ആർ
III A ഗവ .എൽ .പി .എസ് ഉറിയക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത