ഗവ. എൽ.പി.എസ്. ആലംതുരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.