മലകളും പുഴകളും എന്നുമീ
ഭൂമിയിൽ ഒഴുകിയും പാടിയും ജീവിക്കുന്നു
പ്രകൃതിതൻ ഭംഗിയും പച്ചപ്പും
കണ്ണിന് കുളിർമയേകുന്നു
പച്ചനിറം പൂണ്ട സസ്യങ്ങളും
പലതരം പൂക്കളും ഭൂമിതൻ ഭംഗി കൂട്ടുന്നു
കാറ്റും മഴയും ഈ മണ്ണിനെ സ്നേഹിക്കുന്നു
ഈ കേരളം പച്ചപ്പിന്റെ നാടാണ്
എന്നെന്നും ഈ കേരളം ഭംഗിതൻ നാടാകുന്നു.