എത്ര മനോഹരമെന്റെ ഗ്രാമം
എത്ര ശുചിത്വമാണെന്റെ ഗ്രാമം
കള കള നാദത്തിൽ പുഴകളെല്ലാം,
മാലിന്യമില്ലാതൊഴുകീടുന്നു
എല്ലാടവും കിളിക്കൊഞ്ചൽ മാത്രം
എല്ലാടവും കാറ്റിൻ ഗന്ധം മാത്രം.
പ്ലാസ്റ്റിക്കുമില്ല മാലിന്യപുകയുമില്ല.
രാസവളങ്ങൾ ചേർക്കാറില്ല.
ഗുണമോടെ രുചിയോടെ വൃത്തിയോടെ,
ആരോഗ്യമോടെ വസിച്ചീടാം.