ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സമ്പത്ത്

"തടിച്ചി പാറൂ "നീട്ടിയുള്ള ആ വിളി കേട്ടാണ് അന്നും കാർത്തിക ക്ലാസ്സിലേയ്ക്ക് കയറിയത്. ഇത് പതിവണിപ്പോൾ. തല കുനിച്ച് അവൾ സീറ്റിലേയ്ക്ക് പോയി. എന്നെമാത്രം എന്താ ഇവരിങ്ങനെ കളിയാക്കുന്നത്?അവൾ വേദനയോടെ ചിന്തിച്ചു. ആരും അവളെ കളിക്കാനും കൂട്ടാറില്ല. അല്പസമയം കഴിഞ്ഞു ടീച്ചർ ക്ളാസിൽ എത്തി. എന്തു പറ്റി കാർത്തികാ? "ഒന്നുമില്ല ടീച്ചർ "അവൾ മറുപടി പറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ കാത്തിരിക്കുകയാരിന്നു. ഇന്നെന്താ സ്കൂളിൽ വിശേഷം?അമ്മ ചോദിച്ചു. ഓ ഒന്നുമില്ല. അവൾ പറഞ്ഞിട്ടു നേരെ തീൻമേശയിലേയ്ക്ക് നടന്നു. തനിക്ക് പ്രിയപ്പെട്ട ലഡ്ഡുവും ജിലേബിയും -കൈപോലും കഴുകാതെ അവളത് മുഴുവൻ തിന്നു തീർത്തു. പഠിക്കാൻ ഇരുന്നപ്പോൾ വല്ലാത്ത വയറുവേദന. അമ്മ ഓടിവന്നു. പെട്ടെന്ന് അവൾ ചർദ്ദിക്കുകയും ചെയ്തു.അച്ഛനും അമ്മയും ചേർന്ന് അവളെ ആശുപത്രിയിൽ കൊണ്ട് പോയി.

രണ്ടു ദിവസം കഴിഞ്ഞാണ് കാർത്തിക സ്കൂളിൽ പോയത്.ലീവ് ലെറ്ററുമായി സ്റ്റാഫ് റൂമിൽ ചെന്ന അവളെ സൈറ റ്റീച്ചർ ചേർത്ത് പിടിച്ചു. നീ ആകെ ക്ഷീണിച്ചു പോയല്ലോ കുഞ്ഞേ! എന്താ പറ്റിയത്? സംഭവിച്ചതെല്ലാം ടീച്ചറോട് അവൾ പറഞ്ഞു.നിൻെ തെറ്റായ ആഹാര രീതികളും വ്യായാമം ഇല്ലാത്തതുമാണ് ഈ അസുഖങ്ങൾക്കെല്ലാം കാരണം.കൈകൾ ആഹാരത്തിനു മുൻപും ശേഷവും നന്നായി കഴുകണം. നഖങ്ങൾ വെട്ടി വൃത്തിയാക്കണം. രണ്ടു നേരം പല്ലുതേയ്ക്കുകയും കുളിക്കുകയും വേണം. ഇതൊക്കെ അമ്മയും പറയാറുള്ളത് അവൾ ഓർത്തു. "ഇനി കൂടുതൽ മധുരപലഹാരങ്ങൾ കഴിക്കരുത് കേട്ടോ "ടീച്ചർ കവിളിൽ തട്ടി പറഞ്ഞു പിറ്റേദിവസം ഹെഡ്മാസ്റ്റർ സ്കൂൾ അസംബ്ലിയിൽ കുട്ടികളോട് ഒരു വാർത്ത പങ്കുവച്ചു." നാളെ മുതൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി Wellness Dance എന്ന കായിക ആരോഗ്യപദ്ധതി നടപ്പിലാക്കുകയാണ്.നിങ്ങളെല്ലാം അതിൽ പങ്കുചേരണം"അടുത്ത ദിവസം തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. പാട്ടിനൊപ്പം വ്യായാമം-എല്ലാവരും ആസ്വദിച്ചു ചെയ്യാൻ തുടങ്ങി. അടുത്ത ദിവസം പുതിയ ഒരു ഉൻമേഷത്തോടെ കാർത്തിക എഴുന്നേറ്റു. തുടർന്ന് എല്ലാ ദിവസവും പരിശീലനത്തിൽ പങ്കെടുത്തു. "നന്നായി ചെയ്യുന്നല്ലോ കാർത്തിക" സുജ ടീച്ചർ അവളെ അഭിനന്ദിച്ചു. കുറച്ചു ദിവസങ്ങൾകൊണ്ട് ക്ഷീണവും അസുഖവും മാറി അവൾ മിടുക്കി കുട്ടിയായി.

ദേവിക.ആർ,
4 B ഗവൺമെന്റ് എൽ.പി. എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ