ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/ അഭിയുടെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
അഭിയുടെ വീട്

"ഏയ് കാക്കച്ചി നീ വീണ്ടും എത്തിയോ"അഭി ചോദിച്ചു."എനിക്കിവിടെ വരാതിരിക്കാൻ ആവില്ലല്ലോ"?"ഉം എന്താ കാര്യം"അഭി വീണ്ടും ചോദിച്ചു .നിന്നെയും നിന്റെ ചേട്ടനെയും കാണാനുള്ള താല്പര്യം കൊണ്ടാ ഞാനിവിടെ വരുന്നത്.എന്നാൽ നിങ്ങളുടെ ചില പ്രാവ്‌ഗാര്ഥികള് കാണുമ്പോൾ ചില കാര്യങ്ങൾ പറയാതിരിക്കാൻ കഴിയുന്നില്ല."മോനെ നീ ഈ വീടും പരിസരവും കണ്ണോടിക്കു", ബുക്കും പുസ്‌തകങ്ങളും ക്രയോണുമെല്ലാം വാരി വലിച്ചിട്ടിരിക്കുകയാണല്ലോ?കളിപ്പാട്ടങ്ങൾ വലിച്ചെറിഞ്ഞിരിക്കുകയല്ലേ?ഓറഞ്ചിന്റെയും ആപ്പിളിന്റെയും തോടുകൾ കൊണ്ട് പരിസരം നിറഞ്ഞിരിക്കുന്നു.നിങ്ങളുടെ തുണികൾ ഉമ്മറത്തും കസേരയിലുമായി ചിതറി കിടക്കുന്നില്ലേ?ആഹാരം കഴിച്ച പത്രങ്ങൾ മേശ പുറത്തു തന്നെ കിടക്കുന്നില്ലേ?ഇത് ശരിയാണോ അഭി?നാട്ടിൽ പുതിയ രോഗങ്ങൾ പടർന്നു പിടിക്കുന്നത് ടിവിയിലൂടെയും പത്രങ്ങളിലൂടെയും നീ അറിയുന്നില്ലേ?അഭി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു "നീ വിഷമിക്കേണ്ട ഏതെല്ലാം വൃത്തിയാക്കാൻ എന്റെ 'അമ്മ എവിടെ ഉണ്ട്".'അമ്മ രാവിലെ ഉണർന്ന് വീടും പരിസരവും വൃത്തിയാക്കും,തുണിയെല്ലാം കഴുകി,ഉണക്കി വയ്ക്കും,സാധന ങ്ങൾ അടുക്കി പെറുക്കി വയ്ക്കും.ഉടനെ കാക്കച്ചി പറഞ്ഞു 'അമ്മ നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ നിങ്ങൾ എന്താ ചെയ്‌യുന്നത്‌?അമ്മയുടെ ജോലി ഭാരം കൂട്ടുകയല്ലേ?നിങ്ങൾ കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് നിങ്ങൾ വലുതാകുമ്പോളും ചെയ്യുന്നത്. അതിനാൽ നിങ്ങൾ ഇപ്പോഴേ അമ്മയെ സഹായിച്ചാൽ അമ്മയുടെ ജോലിഭാരം കുറയും.അവരവരുടെ സാധനങ്ങൾ അടുക്കി വയ്ക്കുക,ചെറിയ കൃഷി പണികൾ ചെയ്യുക,പഴങ്ങളുടെ തൊലികൾ കൃഷിക്ക് വളമാക്കുക ഏതെല്ലാം നിങ്ങൾക്കു ചെയ്യാൻ കഴിയും.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ കുറ്റബോധത്തോടെ തല താഴ്ത്തി."സോറി കാക്കച്ചി ഞാനിനി അമ്മയെ സഹായിക്കും. നല്ല കുട്ടിയാകും എന്ന് പറഞ്ഞു കൊണ്ടുകൊണ്ടു അവൻ അമ്മയുടെ അടുത്തേക്ക് ഓടി.അമ്മയെ വാരിപ്പുണർന്നു തെരുതെരെ ഉമ്മ വച്ചു .കാക്കച്ചി അടുത്ത വീട് ലക്ഷ്യമാക്കി പറന്നു.

.നവനീത്.S.ബിനു
3 C ഗവ:എൽ.പി.എസ്.അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ