ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ വരദാനം

പ്രകൃതി ...... ആ വാക്ക് കേട്ടാൽ ഉള്ളിലൊരു സുഖമാണ്. കാരണം പ്രകൃതി നമുക്ക് സമ്മാനിച്ച കാര്യങ്ങൾ പറയുകയാണെങ്കിൽ എത്ര പറഞ്ഞാലും തീരില്ല. അതാണ് പ്രകൃതി. പ്രകൃതിയിൽ പല ജീവജാലങ്ങളും ജീവിച്ചിരിപ്പുണ്ട്. ആ മനോഹരമായ പ്രകൃതിയെ കുറിച്ച് കവിതകളും , കഥകളും മറ്റും ഏറെയാണ്. പ്രകൃതി നമുക്ക് ആഹാരം , വസ്ത്രം , പാർപ്പിടം തുടങ്ങി എല്ലാ സൗകര്യങ്ങളും നൽകുന്നു. ശുദ്ധജലം , ശുദ്ധവായു എന്നിവയെ കുറിച്ച് പ്രത്യേകം പറയേണ്ടതാണ്. പ്രകൃതിയിലുള്ള പച്ചപ്പ് കൊണ്ട് മാത്രമാണ് നമുക്കുള്ള മഴയും, ശുദ്ധജലവും ലഭിക്കുന്നത്. നമുക്ക് ആസ്വദിക്കാനായി പ്രകൃതി എന്തെല്ലാമാണ് നൽകിയിരിക്കുന്നത് ? ഫലങ്ങൾ നിറഞ്ഞ വൃക്ഷങ്ങൾ , പൂക്കൾ നിറഞ്ഞ ചെടികൾ , അവയിൽ പാറിനടക്കുന്ന ശലഭങ്ങൾ , സംഗിതം പൊഴിക്കുന്ന പക്ഷികൾ തുടങ്ങി ധാരാളം. പ്രകൃതിയുടെ വിശാലതയും അതി ഗംഭീരമാണ്. പ്രത്യേകിച്ചും കേരളത്തിന്റെ മനോഹാരിതയെ കുറിച്ച് പലരും വാഴ്ത്തിയതാണല്ലൊ. ചില മനുഷ്യർക്ക് പ്രകൃതിയുടെ വരദാനങ്ങൾ അറിയാത്തത് കൊണ്ടാവാം അവർ പ്രകൃതിയോട് വളരെ നീചമായി പ്രതികരിക്കുന്നത്. മനുഷ്യന്റെ ഹീനമായ പ്രവർത്തികൾ കാണണം ഓസോൺ പാളികളിൽ പോലും സുഷിരങ്ങൾ ഉണ്ടായി. തദ്വാര സൂര്യരശ്മികൾ നേരിട്ട് ഭൂമിയിലേയ്ക്ക് പതിക്കുവാൻ തുടങ്ങി. കുന്നും , പുഴയും ഒക്കെ നശിപ്പിച്ചതിലൂടെ വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ തുടങ്ങി അനേകം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാൻ തുടങ്ങി. പക്ഷികളുടെ വീട് നശിപ്പിച്ചു , മൃഗങ്ങളുടെ വീട് നശിപ്പിച്ചു , വാസസ്ഥലങ്ങൾ നഷ്ടപ്പെട്ട അവർ നാട്ടിലേയ്ക്കിറങ്ങി. കൃഷിസ്ഥലങ്ങളിലൂടെ യഥേഷ്ടം വിഹരിച്ചു. അവരുടെ വാസസ്ഥലങ്ങൾനശിപ്പിച്ച മനുഷ്യൻ അവയേയും കൊല്ലുവാൻ തുടങ്ങി. ഇതൊക്കെയാണ് നാം ഉൾപ്പെടുന്ന രാശിയുടെ ചെയ്തികൾ. നാം ഓരോരുത്തരും നമ്മുടെ പരിസ്ഥിതിയെ കുറിച്ച് ഓരു നിമിഷം ആലോചിച്ചി - രുന്നുവെങ്കിൽ ഇതൊക്കെ സംഭവിക്കുമായിരുന്നുവോ ? പക്ഷിമൃഗാദികൾ വെള്ളത്തിനും , ആഹാരത്തിനുമായി ഇങ്ങനെ അലയുമായിരുന്നുവോ ? നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടേ? ഇനി വരുന്ന തലമുറയ്ക്കായി എന്തെങ്കിലും കരുതേണ്ടേ ? നമുക്ക് ഒന്നായി പ്രവർത്തിക്കാം. മരങ്ങൾ നട്ട് പിടിപ്പിക്കാം . വീട്ടിലും , സ്കൂളിലും , പരിസരങ്ങളിലും , അവയെ പരിപാലിക്കാം. അങ്ങനെ ഭൂമിക്ക് പുതപ്പ് നൽകാം. ഭൂമിയുടെ അവകാശികൾ എല്ലാവരും സന്തോഷിക്കട്ടെ.

ഫാത്തിമ നുസ്റിൻ
7 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം