ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി അമ്മ

 അമ്മമാർക്കും അമ്മയായ നീ
തമ്മിൽ ഇണങ്ങാത്ത അനേകം
കുഞ്ഞുങ്ങളുടെ അമ്മയായി നീ
ഒന്ന് മറ്റേതിനെ കൊന്ന് തിന്നുന്നതിനെ കണ്ടു.
ഒന്നുമുരിയാടാതെ ആരും കാണാതെ
കണ്ണീരൊഴുക്കി നീയെല്ലാം കണ്ടു നിന്നു.
പിന്നെ നിന്നെത്തന്നെ അല്പാല്പമായി
തിന്നു , അവർ തിമിർത്തു.
എല്ലാം കണ്ടു നിസ്സഹായയായി നീ ......................

അബിഷ
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത