ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/ഉച്ചയുറക്കം

Schoolwiki സംരംഭത്തിൽ നിന്ന്
ഉച്ചയുറക്കം

ലോക്ഡൗണായതിൽ പിന്നെ തൊടിയില‍ും വീട്ടില‍ുമായാണ് ഞാൻ കൈഞ്ഞോണത്. ഒരു കാസർഗോടാരനായതിൽ പിന്നെ ഇപ്പൊ ഭയങ്കര ഭയവ‍ുമാണ്. കൊറോണല്ല ഇമ്മളെ പ്രസ്നം.ഇമ്മള് അതിർത്തിക്കാരായതിനാൽ ഇമ്മ്ള ക‍ൂട്ടത്തിൽ ആർക്കെങ്കില‍ും വയ്യാണ്ടായാൽ ഇമ്മള് ഭേഗം മംഗള‍‍ൂർക്കാണ് മണ്ടാറ്.ഇപ്പം എന്ത് പറയാനാ... കൊറോണ വന്നേ പിന്നെ അതിർത്തി അടച്ചേഞാൽ ചികിത്സ കിട്ടാത്തെ അഞ്ചാറ് ആളാണ് ഇവിടെ മരിച്ചത്.അച്ഛനാണെ ഒരു നിത്യ രോഗി ആണേന‍ും... അമ്മയുടെ സ്പെഷൽ സാമ്പാറ‍ും ക‍ൂട്ടി വിശാലായി ഊണും കഴിച്ച് കൊലായിലെ തിണ്ണയിൽ കിടന്നു ഞാൻ മയങ്ങി. നേരം സന്ധ്യമയങ്ങി.ക‍ുളിച്ചു കയറി ക‍ുറച്ച് രാമായണം വായിച്ച് അത്താഴം കഴിച്ച് കൊലായിൽ തന്നെ പായ‍ും വിരിച്ച് ഞാൻ കിടന്നു."ഇവിടെ ആവുമ്പോൾ നല്ല കാറ്റോട്ടം കിട്ടെയ്” പ‍ുലർച്ച എതാണ്ട് ഒരു നാല് നാലരയായിട്ടുണ്ടാവും.അമ്മയുടെ പെട്ടെന്ന‍ുള്ള അലർച്ച. ഞാൻ വേഗം അവര‍ുടെ റൂമിലേക്ക് ചെന്ന‍ു. അച്ഛന‍ുണ്ട് ശ്വാസം കിട്ടാണ്ട് കിടന്ന് പിടയുന്നു. ഞാൻ ആകെ പകച്ചുനിന്നു പോയി.പെട്ടെന്നു തന്നെ ഞാൻ എന്റെ ഒരു സ‍ുഹ‍ൃത്തിന്റെ ആംബുലൻസ് വിളിച്ചു. അച്ഛനെ ആംബ‍ുലൻസിൽ കയറ്റി. ഞാന‍ും അമ്മയ‍ും ഇട്ട ഡ്രസാൽത്തന്നെ വണ്ടിയിൽ കയറി.അച്ഛനെ സ്ഥിരം കാണിക്ക‍ുന്ന മംഗള‍ൂര‍ുവിലെ ആശ‍ുപത്രിയെ ലക്ഷ്യം വച്ച് ഞങ്ങള‍ുടെ ആംബ‍ുലൻസ് ചീറിപാഞ്ഞ‍ു. ഏതാണ്ട് ഒരു പത്തിരുപത്തിയഞ്ച് കിലോമീറ്റർ പിന്നിട്ടിട്ട‍ുണ്ടാക‍ും, അപ്പോഴാണ് ഞങ്ങളുടെ വണ്ടിക്ക് മ‍ുന്നിലേക്ക് ഒര‍ു ലാത്തി നീണ്ട‍ുവന്നത്.വണ്ടി നിർത്തി ഡ്രൈവർ ചാടിയിറങ്ങി.പോലീസ‍ുകാർ അവനോട് എന്തല്ലാമോ പറയ‍ുന്ന‍ുണ്ടായിരുന്ന‍ു. അവർ വണ്ടി കടത്തി വിടാൻ ഭാവമില്ല എന്ന് കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങി ഞാൻ അവര‍ുടെ അട‍ുത്ത‍ുചെന്ന‍് വണ്ടിയിലുള്ള അച്ഛന്റെ ദയനീയ അവസ്ഥ അവരെ ബോധിപ്പിച്ച‍ു.സാറ‍ുമാർ ഇപ്പോൾ കര‍ുണ കാണിച്ചില്ലങ്കിൽ എന്റെ അച്ഛന്റെ ജീവൻ നഷ്ടമാക‍ുമെന്ന് നിസഹായനായി ഞാൻ അവരോട് അപേക്ഷിച്ച‍ു. പക്ഷെ എന്തു ചെയ്യാൻ! ഞാൻ ആംബുലൻസിലേക്ക് തിരിച്ചു ചെന്നു. അവിടെ എന്നെ കാത്തിരുന്ന കാഴ്ച്ച ചേതനയറ്റ അച്ഛന്റെ ശരീരത്തിനട‍ുത്ത് നിശ്ശബ്ദയായി കണ്ണീർ പൊഴിക്ക‍ുന്ന അമ്മയ‍ുടെ മ‍ുഖമായിര‍ുന്ന‍ു. സകല നിയന്ത്രണങ്ങള‍ും വിട്ട് ഞാൻ അലമ‍ുറയിട്ട‍ു കരഞ്ഞ‍ു. "ഡാ ഉണ്ണിയേ.... ഉണ്ണിയേ....” "പോത്തുപോലെ വളർന്നിട്ട‍ും ചെക്കന് സ്വപ്നം കണ്ട് കരയ‍ുന്ന പിരാന്ത് ഇപ്പഴ‍ും മാറിയിട്ടില്ല". "ഡാ ഉണ്ണി കിടന്ന് മോങ്ങാതെ എണീക്ക്".അച്ഛന്റെ വിളി കേട്ട‍ുണർന്നപ്പോഴാണ് അമളി പറ്റിയ കാര്യം മനസ്സിലായത്.അച്ഛനേയ‍ും അമ്മയേയ‍ും നോക്കി ഞാൻ പതിയെ റൂമിലേക്ക് പോയി.

മ‍ുഹമ്മദ് അഫ്‍സൽ കെ
8 ജി എച്ച് എസ് എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ