ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2026-27
കരുതാം... നല്ല നാളേയ്ക്കായ് ......
പുതിയ അധ്യയനവർഷം തുറക്കുന്നതിന്റെ ഭാഗമായി എല്ലാതരം സുരക്ഷയ്ക്കും നേതൃത്വം നല്കാൻ സുൽത്താൻ ബത്തേരി പോലീസിന്റെ സഹായത്തോടുകൂടി സുരക്ഷാക്ലബ് രൂപീകരിച്ചു. സ്കൂൾ ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ വിജയകുമാർ കൺവീനറായ 11 അംഗകമ്മിറ്റിയെ തെരഞ്ഞെടുത്തു. അദ്ദേഹം എങ്ങനെയെല്ലാമാണ് സുരക്ഷ ഒരുക്കേണ്ടതെന്ന് വിശദീകരിച്ചു.
________________________________________________________________________________________________________
- നൂറുമേനി വിജയം കൊയ്ത് മാതമംഗലം വീണ്ടും
2025-26 വർഷത്തെ എസ് എസ് എൽ സി ഫലം പുറത്തുവന്നപ്പോൾ മാതമംഗലം ഹൈസ്കൂളിന് നൂറുമേനി വിജയം. 54 കുട്ടികൾ എഴുതിയ പരീക്ഷയിൽ ഒരു വിദ്യാർഥി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. മൂന്ന് വിദ്യാർഥികൾ 8 എ പ്ലസ് കരസ്ഥമാക്കി. കൂടാതെ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ 12 കുട്ടികൾ ഉന്നതവിജയം കൈവരിച്ചു. സ്വാതിക, അഞ്ജിത, ശ്രീഹരി, തനിഷ്ക,അലോക് നാഥ്, ഡെല്ല, സ്വാതിക സതീഷ്, അനു കൃഷ്ണ, അദ്വൈത് നാഥ്, സാൻവി, ശിവാനി, ആദിദേവ് എന്നിവരാണ് സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കിയത്. GIFTED എന്ന ലേബൽ കരസ്ഥമാക്കിക്കൊണ്ട് 2025 ലെ യു എസ് എസ് പരീക്ഷയിൽ ശിവാനി വി ജി ഉയർന്ന മാർക്ക് നേടി. എൽ.എസ്.എസ് സ്‍കോളർഷിപ്പിന് സ്വാതിക സതീഷ് അർഹയായി. അൽ മാഹർ അറബിക് സ്കോളർഷിപ്പിന് നിഹ ഫാത്തിമ, ഹന്ന ഫാത്തിമ എന്നീ രണ്ടു വിദ്യാർഥികളും അർഹരായി.
പ്രവേശനോത്സവം
2026-27 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പ്രവേശനോത്സവം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് പി ആർ ന്റെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് 17 വാർഡ് മെമ്പർ ശ്രീമതി ഷക്കീല റൗഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ബി രാജു , എസ്.എം.സി ചെയർമാൻ അരുൺ, എം പി റ്റി എ പ്രസിഡണ്ട് അഖില , അനിൽ സി എന്നിവർ ആശംസകൾ അർപ്പിച്ചു. വർണാഭമായ ചടങ്ങിൽ കുട്ടികളെ സ്കൂൾ ഗെയ്റ്റിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്റ്റേജിലേയ്ക്ക് ആനയിച്ചു. അവർക്ക് പല വർണത്തിലും തരത്തിലുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
_________________________________________________________________________________________________
പരിസ്ഥിതിദിനാഘോഷം
2026-27 അധ്യയന വർഷത്തെ ജി.എച്ച്.എസ്. മാതമംഗലത്തിലെ പരിസ്ഥിതിയാഘോഷം സ്കൂൾ PTA പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് പി ആർ ന്റെ അധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്ത് 17 വാർഡ് മെമ്പർ ശ്രീമതി ഷക്കീല റൗഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കുട്ടികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് ബി രാജു , എസ്.എം.സി ചെയർമാൻ അരുൺ, എം പി റ്റി എ പ്രസിഡണ്ട് അഖില , അനിൽ സി എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളും വാർഡ് മെമ്പറും ചേർന്ന് വിദ്യാലയമുറ്റത്ത് പേരത്തെെ നട്ടു. ഒപ്പം ഹരിതകർമ്മസേനാംഗത്തെ ആദരിച്ചു.
_____________________________________________________________________________________________________
1 മില്ല്യൺ തൂഫാൻ ഗോൾസ്
കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന 1 മില്യൺ തൂഫാൻ ഗോൾസ് ക്യാമ്പെയിനിൽ ഗവ ഹൈസ്കൂൾ മാതമംഗലവും പങ്കാളികളായി. ജൂൺ 17,18,19 ദിവസങ്ങളിലായി നടന്ന ഗോളടിയിൽ 309 ഗോളുകളാണ് പിറന്നത്. വിദ്യാഭ്യാസം , കായികം, ലഹരി വിരുദ്ധബോധവത്കരണം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് ഇത് വിഭാവനം ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് നായ്ക്കെട്ടി, കല്ലൂർ എന്നിവിടങ്ങളിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി. കല്ലൂരിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ്, വാർഡ് മെമ്പർ അനീഷ് ഉദ്ഘാടനം ചെയ്തു.