ഗവ. എച്ച് എസ് ബീനാച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22 ലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ജൂൺ 20-ന് നിർവഹിക്കപ്പെട്ടു. സെക്രട്ടറിയായി നിർമ്മൽ കൃഷ്ണനെയും ജോയിൻറ് സെക്രട്ടറിയായി അവനിജ പുരുഷോത്തമനെ തിരഞ്ഞെടുത്തു. കൂടാതെ ഓരോ ക്ലാസ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു.പങ്കെടുത്ത 65 കുട്ടികളെയും വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് ഈ വർഷത്തെ പ്രവർത്തന കലണ്ടർ തയ്യാറാക്കി.ഓരോ ആഴ്ചയിലും ആ ആഴ്ചയിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഉൾപ്പെടുത്തി ക്വിസ് നടത്താൻ തീരുമാനിച്ചു അത് നടപ്പിലാക്കി വരുന്നു.

🔘ജൂലൈ 11- ന് ലോക ജനസംഖ്യ ദിനം ത്തോടനുബന്ധിച്ച് ക്വിസ് , വെബിനാർ എന്നിവ നടത്തി.

(വിഷയം :ജനസംഖ്യ രാജ്യത്തിൻറെ സമ്പത്തോ ദൗർബല്യമോ ?

SCERT അംഗവും റിട്ടയർ അധ്യാപകനുമായ പവിത്രൻ സാർ പ്രബന്ധം അവതരിപ്പിച്ചു.)

🔘 ഹിരോഷിമ-നാഗസാക്കി ദിനത്തിൻറെ ഭാഗമായി കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം സൃഷ്ടിക്കുന്ന  ഭാഗമായി ഡിജിറ്റൽ പോസ്റ്റർ രചന , പ്രസംഗം ,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

*വിജയികൾ:*

ഡിജിറ്റൽ പോസ്റ്റർ രചന

*I* അവനിജ പുരുഷോത്തമൻ-9A

*II* നന്ദന കെ.ബി-9B

*III* ആരുണി കെ സുനിൽ-10 B

പ്രസംഗം:

*I* നിരുപമ എ ആർ - 8B

*II* അമേയ സജി - 8 B

*III* ആവണി സുരേഷ്- 8B

*III* അഫീന കെ- 9C

🔘സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാന മത്സരം ,ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല സ്വാതന്ത്ര്യ ദിന പതിപ്പ് ,ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കോർത്തിണക്കി സ്വാതന്ത്ര്യദിനക്വിസ് എന്നിവ സംഘടിപ്പിച്ചു.രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 152-മത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

🔘ഗാന്ധി ക്വിസ്-കുട്ടികൾ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി . കൂടുതൽ ചോദ്യോത്തരങ്ങൾ തയ്യാറാക്കിയ കുട്ടികൾ സമ്മാനാർഹരായി.

🔘ലഘു വിവരണ കുറിപ്പ്- "ഗാന്ധിജി, ജീവിതദർശനങ്ങളാൽ

നമ്മുടെ ഹൃദയങ്ങളിൽ ചേക്കേറിയ നേതൃത്വം"

എന്ന വിഷയത്തിൽ കുട്ടികൾ ലഘു വിവരണ കുറിപ്പ് തയ്യാറാക്കി.

🔘 കട്ടികൾ വീടും പരിസരവും വൃത്തിയാക്കി ഫോട്ടോകൾ  ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.

🔘പരാദേശിക ചരിത്ര രചന:

ബീനാച്ചിയുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയുവാൻ വ്യത്യസ്ത മേഖലകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് "ബീനാച്ചി നാൾവഴികളിലൂടെ"എന്ന ബീനാച്ചിയുടെ ചരിത്ര രചന പൂർത്തിയാക്കുവാൻ

കഴിഞ്ഞു.