ഗവ. എച്ച് എസ് ബീനാച്ചി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥികളുടെ   സർഗശേഷിയോടൊപ്പം മനുഷ്യത്വവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ  പൊതുവിദ്യാഭ്യാസവകുപ്പ്  രൂപകല്പന ചെയ്ത  വിദ്യാരംഗം കലാസാഹിത്യവേദിയിൽ  സജീവപങ്കാളിത്തം ജി എച്ച് എസ് ബീനാച്ചിക്കുണ്ട് .സുജ സി ഏലിയാസ്  അധ്യാപക കൺവീനറായും ,ആൽഫിയ ആന്റണി സ്റ്റുഡന്റ് കൺവീനറായും ആണ് വിദ്യാലയപ്രവർത്തനാരംഭത്തിൽത്തന്നെ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ  പ്രവർത്തനവിശദീകരണം  വിദ്യാർത്ഥികൾക്ക് നല്കി .വായനാദിനാചരണത്തോടനുബന്ധിച്ച്  വിവിധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രചനാമത്സരങ്ങൾ ,പുസ്തകപ്രദർശനം , കഥയരങ്ങ്  ,ചുവർപത്രിക നിർമാണം എന്നിവ നടത്തി.  വായനാവാരാഘോഷം ശ്രീമതി . ഇന്ദിര (റിട്ടേർഡ് ഡയറ്റ് ലക്ചറർ)  ഉദ്ഘാടനം ചെയ്തു . ഒരു വർഷം നീണ്ടു നിൽക്കുന്ന  സാഹിത്യപ്രവർത്തനങ്ങൾക്ക്   രൂപം നൽകി . ഇതിന് നേതൃത്വം  നൽകാനായി  ഓരോ  ക്ളാസ്സിന്റേയും  പ്രാതിനിധ്യം ഉറപ്പ് വരുത്തി  വായനാക്ളബ്ബ്  രൂപീകരിച്ചു.  മാസത്തിലൊരിക്കൽ കഥാചർച്ചയും  പ്രശ്നോത്തരിയും  നടത്തി  വരുന്നു. കൂടാതെ  സാഹിത്യപ്രധാനദിന  പരിപാടികൾ നടത്തുന്നു. സാഹിത്യഭൂമിക  ആഴ്ചയിലൊരിക്കൽ നടത്തുന്നു .  നാടൻ പാട്ടിന്റെ ഊടും പാവും തുന്നിച്ചേർക്കാൻ 50 കുട്ടികൾക്കായി നാടൻപാട്ട് ശില്പശാല നടത്തി.