ഗവ. എച്ച് എസ് ബീനാച്ചി/പരിസ്ഥിതി ക്ലബ്ബ്
സ്ക്കൂൾ കൃഷി ക്ലബിന്റെ ആഭി മുഖ്യത്തിൽ തുറന്ന സ്ഥലത്ത് പച്ചക്കറി കൃഷി മഴ മറ പച്ചക്കറി കൃഷി എന്നിവ നടപ്പിലാക്കി . പിടി എ ,എം. പി.ടി .എ , മാതൃഭൂമി സീഡ് ക്ലബ്, തുടങ്ങിയവയുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനം സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി കൂടുതൽ പോഷക സമ്പുഷ്ടമാക്കി.
2017-18 കാലയളവിൽ കൃഷിവകപ്പിന്റെ പച്ചക്കറി വികസനപദ്ധതിയിൽ വയനാട് ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു.
അവധിക്കാലത്തും കോ വിഡ് മഹാമാരിക്കുമിടയിൽ ഉണ്ടായ പച്ചക്കറി വിളവ് ആദിവാസി സഹോദരങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് അവരുടെ ഭവനങ്ങളിൽ എത്തിച്ചു വിതരണം നടത്തി
കുട്ടിക്കർഷകൻ അവാർഡ് 2020 .
കൃഷി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടുംബകൃഷി പ്രോൽസാഹിപ്പിക്കുന്നതിന് മടയിക്കൽ അഗ്രോ ഫെർട്ടി ലൈസേഴ്സുമായി സഹകരിച്ച് കുട്ടികർഷകൻ അവാർഡ് ഏർപ്പെടുത്തി ഒന്നാം സ്ഥാനത്തിന് 3000 രൂപ രണ്ടാം സ്ഥാനം 2000 രൂപ മൂന്നാം സ്ഥാനം 1000 രൂപ ക്വാഷ് അവാർഡ് തുകയായി നൽകാൻ കഴിഞ്ഞത് ഈ മേഖലയിലെ മികച്ച പ്രവർത്തനമായിരുന്നു.
125 ഓളം കുട്ടികളുടെ കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുത്തു.