ഗവ. എച്ച് എസ് ബീനാച്ചി/ജൂനിയർ റെഡ് ക്രോസ്
JRC പ്രവർത്തനങ്ങൾ
സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടം ആക്കുക, ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി ജിഎച്ച്എസ് ബീനാച്ചി യുടെ JRC യൂണിറ്റ്, തനതായ പ്രവർത്തനങ്ങൾകൊണ്ട് ശ്രദ്ധേയമായ സേവനം കാഴ്ച വയ്ക്കുന്നു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആയി 140 കേഡറ്റുകൾ ആണ് ജിഎച്ച്എസ് ബീനാച്ചി യിൽ JRC ക്ക് ഉള്ളത്.
വെള്ളിയാഴ്ചകളിൽ,ജെ ആർ സി കേഡറ്റ്സ് ഗവൺമെന്റ് ഹോസ്പിറ്റലിലും വഴിയോരങ്ങളിലും നടത്തിയ പൊതിച്ചോറ് വിതരണം ഏറെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹ്യ പ്രവർത്തനം ആണ്.
മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് ആഴ്ചയിൽ ഒരിക്കൽസ്കൂൾ ശുചീകരണം നടത്തി വരുന്നു.
കൊറോണക്കാലത്ത് ഒരു കുട്ടി പത്ത് മാസ്കുകൾ വീതം ശേഖരിച്ച്,200 മാസ്ക്കുകൾ ജില്ലാ ജെ ആർ സി കോഡിനേറ്റർക്ക് കൈമാറി.
മെയ് 30ന് ജെ ആർ സി കുട്ടികൾ വീടും പരിസരവും ശുചീകരിച്ച് ഡ്രൈ ഡേ ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ എല്ലാ ജെ ആർ സി കുട്ടികളും വൃക്ഷത്തൈ നട്ടു.
യോഗാ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച കാലത്തേക്ക് കുട്ടികൾക്കായി യോഗ ക്ലാസുകൾ നൽകി.
അംഗങ്ങളിൽനിന്ന് മാസത്തിൽ രണ്ടു രൂപ വീതം ശേഖരിച്ച് കോളനികളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു.
ലോക ഭിന്നശേഷി ദിനത്തിൽ ജെ ആർ സി യുടെ നേതൃത്വത്തിൽ ബത്തേരിയിൽ വെച്ച് നടത്തിയ ഫ്ലാഷ് മോബ് ഏറെ പ്രശംസ പിടിച്ചു പറ്റി.
തൊടു വെട്ടി വൃദ്ധസദനത്തിൽ നടത്തിയ ഉച്ചഭക്ഷണം വിതരണം കുട്ടികള്ക്ക് പുതിയ ഒരു അനുഭവമായിരുന്നു.
ചീരാൽ വൃദ്ധസദനത്തിലേക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.
കുട്ടികൾക്കായി വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. JRC Beenachi യൂണിറ്റ് ഓരോ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമ്പോഴും, അതിന്റെ പിന്നിലെ ലക്ഷ്യം, സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പെരുമാറാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്. സേവനം മുഖമുദ്രയാക്കി JRC ബീനാച്ചി യൂണിറ്റിലെ അംഗങ്ങൾ കർമ്മനിരതരായി പ്രയാണം തുടരുന്നു.