ഗവ. എച്ച് എസ് ബീനാച്ചി/ഗണിത ക്ലബ്ബ്
ഗണിതം മധുരം" ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ,യുക്തിചിന്ത വളർത്തുക,ഗണിതാശയങ്ങളുടെ പ്രയോഗം എന്നീ ഉദ്ദേശത്തോടെ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഇതിനായി ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് മത്സരങ്ങൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ഗണിതശാസ്ത്ര മേളകളിലുള്ള കുട്ടികളുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഗണിത ക്ലബ് 2021
ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 12.07.2021 ഉച്ചക്ക് 2.മണിക്ക് ഓൺലൈനിൽ ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനത്തോടനുബന്ധിച്ച് എല്ലാ ക്ലാസുകളിലും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് പാസ്കൽ ത്രികോണത്തിന്റെ ചാർട്ട് പ്രദർശനം, പാസ്കലിന്റെ ജീവചരിത്രവും സംഭാവനകളും എന്നവിഷയത്തിൽ വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. കോവിഡ് മഹാമാരി മൂലം വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 25. 7. 2021 ന് വൈകിട്ട് 4 മണിക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഈശ്വര പ്രാർത്ഥനയോടെയാണ് കാര്യ പരിപാടികൾ ആരംഭിച്ചത് . സ്കൂൾ സീനിയർ അസിസ്റ്റന്റ് ഗണിത അധ്യാപകനുമായ ശ്രീ. കെ പി സാബു സ്വാഗതം ആശംസിച്ചു.
തുടർന്ന് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും , സ്കൂൾ PTA പ്രസിഡണ്ടുമായ ശ്രീ സി കെ സഹദേവൻ അവർകളുടെ അധ്യക്ഷ പ്രസംഗത്തിനുശേഷം, പ്രശസ്ത ഗണിത അധ്യാപകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ സഹദേവൻ മാസ്റ്റർ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ ഗണിത ക്ലബ്ബ് നാമകരണ മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു.
പിന്നീട് കുട്ടികൾ കുട്ടികൾ തയ്യാറാക്കിയ ഗണിത പാറ്റേണുകളുടെ ഓൺലൈൻ പ്രദർശനവും, വളരെ ഭംഗിയായി അവതരിപ്പിച്ചു. . കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി കാത്തിരുന്ന സഹദേവൻ സാറുമായുള്ള സംവാദമായിരുന്നു തുടർന്നു നടന്നത് . രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയവും മാന്ത്രിക സംഖ്യകൾ, ജ്യമീതീയ പറ്റേണുകൾ എന്നിവയെക്കുറിച്ച് വളരെ രസകരമായി സാർ അവതരിപ്പിച്ചു . കുട്ടികളുടെ ഓരോ സംശയങ്ങൾക്കും കൃത്യമായും,രസകരമായും ഉള്ള മറുപടി കളിലൂടെ മുന്നേറിയ സംവാദം ഏറെ ആസ്വാദ്യവും അറിവ് പകരുന്നതു മായിരുന്നു.പരിപാടികൾക്കു ശേഷം ഗണിത അദ്ധ്യാപിക ആയിഷ ടീച്ചർ നന്ദി പറഞ്ഞു. 6..15 നു യോഗം അവസാനിച്ചു. 22. 7. 2021 ന് പൈ(Pi)ദിനവുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിച്ച് കുട്ടികൾ ഗ്രൂപ്പുകളിലൂടെ പ്രദർശിപ്പിച്ചു.
ഓഗസ്റ്റ് 15ന് സ്കൂൾ തലത്തിൽ നടന്ന ഓൺലൈൻ ഗണിത പൂക്കള മത്സരത്തിൽ വിജയിച്ച കുട്ടികളിൽ നിന്നും യു പി,ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
25/ 8 /2021 ന് കൽപ്പറ്റയിൽ വച്ച് നടന്ന ജില്ലാതല മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
ഗണിതക്ലബ്ബീന്റെ ആഭിമുഖ്യത്തിൽ നടന്ന ഗണിതപൂക്കള മത്സരം