ടൂറിസം ക്ലബ്ബ്

        അധ്യാപക വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെട്ട ഒരു ക്ലബ്ബാണ് ടൂറിസം ക്ലബ്. സ്കൂളിലെ പഠനയാത്രകൾ ആസൂത്രണം ചെയ്യുന്നത് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. എല്ലാവർഷവും ഒന്ന് മുതൽ പത്തു വരെ ക്‌ളാസ്സിലെ കുട്ടികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകളാണ് ആസൂത്രണം ചെയ്യുന്നത്. അധ്യാപക വിദ്യാർഥി ബന്ധവും കുട്ടികളുടെ സഹകരണ മനോഭാവവും ഇതിലൂടെ ഊട്ടിയുറപ്പിക്കുന്ന.
             ഏല്ലാ ക്ലാസ് അധ്യാപകരും അംഗങ്ങൾ ആയ ടൂറിസം ക്ലമ്പ് നമ്മുടെ വിദ്യാലയത്തിൽ സജീവമാണ്. കുട്ടികളുടെ പഠനയാത്രയും, വിനോദയാത്രയും, അധ്യപകരുടെ വിനോദയാത്രകളും ക്ലബിന്റെ നേതൃത്വത്തിൽ ആണ് നടത്തുന്നത് . അപകടരഹിതവും എന്നാൽ കുട്ടികൾക്ക് അറിവ് സമ്പാദനത്തിനും ഉതകുന്ന യാത്ര പരിപാടികൾ ക്ലബിനെ നേത്രത്വത്തിൽ നടത്തപ്പെടുന്നു. സുധി ടി പി ,കൃസ്റ്റി പ്രകാശിയ എന്നിവരാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.കൊല്ലം ജില്ലയിലെ തെൻമലയിലേയ്ക്കാണ് 2019 ൽ യാത്ര പോയത് .പ്രകൃതിരമണീയമാണ് തെൻമല.വെള്ളച്ചാട്ടം ഡാം പാർക്ക്  എന്നീ നയനാനന്ദകരമായ ധാരാളം കാഴ്ചകൾ കണ്ടു .ഡൈവിംങ്ങ് ലൈസൻസ്  സിനിമയും കണ്ടു.പ്രകൃതിയെ തൊട്ടറിഞ്ഞ് കാണുനാനും ആസ്വദിക്കാനും പഠനയാത്രകൾക്ക് കഴിയുന്നു.