ലോകമിതാകുന്ന പുസ്തകത്തിൽ
മിന്നിത്തിളങ്ങുന്ന താരകങ്ങൾ നാം
പുസ്തക താളുകളിൽ
ചിറകറ്റു വീഴുന്ന
കുഞ്ഞിക്കിടാങ്ങളെ നിങ്ങളറിഞ്ഞോ
നാമറിയാതെ നമ്മെ തലോടി
എന്നെന്നും കൂടെ നിൽക്കുകയാ
ഈ ലോകമെന്ന തിളങ്ങുന്ന ജാലകം
അറിവിൻ മഹത്വം ഉയർത്തീടുന്നു
ഈ നേരമെങ്ങനെ
അറിയാതെ അറിയാതെ എന്നുള്ളു കുതിർത്തിടുന്നു
പ്രപഞ്ചമാമീ കലാവേദിയിൽ
അറിവിനെ തേടിയെത്തുന്ന
വെറുമൊരു കലാപ്രതിഭകൾ നാം