ഗവ. എച്ച് എസ് തോൽപ്പെട്ടി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിമുക്തി ക്ലബ്ബ് -ലഹരി വിരുദ്ധ ദിനാചരണം

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തിൽ വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി എന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് പ്ര്‌ത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് ‘വിമുക്തി’. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.

ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം. വിദ്യാർത്ഥികളിലും, യുവതലമുറയിലും, പൊതു ജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കർമ്മ പരിപാടികൾ എക്‌സൈസ് ഡിപ്പാർട്‌മെന്റ് സംസ്ഥാന തലത്തിൽ നടപ്പിലാക്കി വരുന്നു. വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തിയുടെ പ്രവർ്ത്തനങ്ങൾ എക്‌സൈസ് വകുപ്പ് വിജയകരമായി നടപ്പിലാക്കുന്നത്. വിമുക്തിയുടെ കീഴിൽ സ്‌കൂൾ കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത ക്ലബ്ബുകൾ, സ്റ്റൂഡന്റ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവ്വീസ് സ്‌കീമുകൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയിലൂടെ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തി മിഷൻ ലഹരിയ്‌ക്കെതിരെ പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രി ചെയർമാനും എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ഗവേണിംഗ് ബോഡിക്കാണ് അപെക്‌സ് ലെവൽ പ്രവർത്തനം. നികുതി വിഭാഗം അഢീഷണൽ ചീഫ് സെക്രട്ടറി കൺവീനറായും, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ധനകാര്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്ം, ട്രേഡ്, എസ് സി/എസ് ടി, മത്സ്യബന്ധന വകുപ്പ് എന്നിവയുടെ മന്ത്രിമാർ അംഗങ്ങളായും പ്രവർത്തിക്കുന്നു. ചീഫ് സെക്രട്ടറി, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്, കലാ, കായിക, സാംസ്‌കാരിക വിഭാഗങ്ങളിലെ പ്രമുഖരും ഗവേണിംഗ് ബോഡി അംഗങ്ങളാണ്.

വിമുക്തിയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ, വാർഡ്, പഞ്ചായത്ത്, ലോക്കൽ സെൽഫ് ഗവെൺമെന്റ് തലങ്ങളിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. വിമുക്തിയുടെ കീഴിൽ 14 ജില്ലകളിലും ഡി അഡിക്ഷൻ സെന്ററുകളും, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ മേഖലാ കൗൺസിലിംഗ് സെന്ററുകളും വിമുക്തിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഗവൺമെന്റ് ഹൈസ്കൂൾ തോൽപ്പെട്ടിയിൽ  ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി  പോസ്റ്റർ രചന മത്സരം , ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ക്ലാസുകളും നടന്നുവരുന്നു .


ടിങ്കറിംഗ് ലാബ്


സ്കൂൾ വിദ്യാർത്ഥികളിൽ വിദ്യാഭ്യാസ സർഗാത്മകത ഭാവന എന്നിവ വളർത്തിയെടുത്ത് രാജ്യത്തെ 10 ലക്ഷം കുട്ടികളിൽ പുത്തൻ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ത്വര സൃഷ്ടിക്കുക എന്നതാണ് അഡൽറ്റിങ് ലാബുകളുടെ ഉദ്ദേശലക്ഷ്യം.


അടൽ ടിങ്കറിംഗ് ലാബ് ഇന്ത്യ ഗവൺമെന്റിന്റെ അടൽ ഇന്നോവേഷൻ മിഷന്റെ കീഴിലുള്ള ഒരു സബ്മിഷൻ ആണ്. ഇന്ത്യയിൽ ഉടനീളമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനമായ ഒരു ചിന്താഗതി പരിപോഷിപ്പിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റ് ആയ AIM ന്റെ മുൻനിര സംരംഭമാണ് ATL.

അടൽ ടിങ്കറിംഗ് ലാബുകൾ സജ്ജീകരിക്കുന്നതിന് പിന്നിലെ പ്രധാന ആശയം  പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച്ക്രിയാത്മകമായ രീതിയിൽ ആശയങ്ങൾ മനസ്സിലാക്കാൻ യുവ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ആരോഗ്യക്ലബ്

ആരോഗ്യമുള്ള  തലമുറയെ  വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ചതാണ് ആരോഗ്യ ക്ലബ് . ആരോഗ്യവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന  നിരവധി പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ് ഏറ്റെടുക്കുന്നുണ്ട്. പോഷകാഹരവും ആരോഗ്യവും എന്ന വിഷയത്തെകുറിച്ച് അപ്പപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്ലാസ്സെടുത്തു. ടോയ്ലറ്റ്, യൂറിനൽസ് ഉപയോഗത്തിനുശേഷം  വൃത്തി യാക്കേണ്ടതിന്റെ പ്രാധാന്യതെക്കുറിച്ചും ബോധവൽക്കരണം നടത്തി.            

             എല്ലാദിവസവും  ഉച്ചഭക്ഷണത്തിന് ശേഷം  കുട്ടികൾ  ഭക്ഷണവശിഷ്ടങ്ങൾ  നിക്ഷേപിക്കുന്നത് പ്രത്യേക കുഴിയിലാണ്. നിരീക്ഷിക്കുന്നതിന് ലീഡേഴ്‌സിനെ ആരോഗ്യക്ലബ്ബിൽ നിന്നും തെരഞ്ഞെടുത്തു